ശ്വാസതടസ്സത്തെ തുടർന്ന് യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
text_fieldsആറാട്ടുപുഴ: ശ്വാസതടസ്സത്തെ തുടർന്ന് കുഴഞ്ഞ് വീണ യുവാവ് മരിച്ചു. ആറാട്ടുപുഴ ഇല്ലത്തുകാട്ടിൽ പരേതനായ അബ്ദുൽ റഹീമിന്റെ മകൻ ഐ.എ. സജീറാണ് (37) മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെ ഇപ്പോൾ താമസിക്കുന്ന വന്ദികപ്പള്ളിയിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു സജീർ. വന്ദികപ്പള്ളി ജങ്ഷന് വടക്ക് ഭാഗത്ത് കടനടത്തുന്ന ഇദ്ദേഹം ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തിയിരുന്നു. മടങ്ങിപ്പോകുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടുപ്പാൾ വീട്ടിലേക്ക് വന്ന് ഭാര്യയോട് ഇൻഹെയിലർ എടുക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെ തന്നെ മുറിക്കുള്ളിൽ പിന്നിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ തലയുടെ പിറക് വശം പൊട്ടി. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വന്ദികപ്പള്ളി പള്ളി ഖബർസ്ഥാനിൽ ഖബറടക്കി
തളിക്കുളം ഇസ്ലാമിയ കോളജ് പൂർവവിദ്യാർഥിയാണ് സജീർ. ഭാര്യ: സുൽത്താന. മാതാവ്: ഹൗലത്ത്. മക്കൾ: റയ്യാൻ, റൈഹാൻ, റൈസാൻ. സഹോദരങ്ങൾ: ഹാനിദ (ടീച്ചർ, ചിങ്ങനല്ലൂർ എൽ.പി.എസ്) ബൽക്കീസ്, സഹദൂനത്ത്, നുസിഹ, സക്കീർ ഹുസൈൻ (കെ.എസ്.എഫ്.ഇ ഹരിപ്പാട്). .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.