ഡോ. പി.കെ. മാത്യു തരകന്‍ അന്തരിച്ചു
text_fieldsന്യൂഡല്‍ഹി: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രഫസർ ഡോ. പി.കെ. മാത്യു തരകന്‍ (89) ബ്രസല്‍സില്‍ അന്തരിച്ചു. ബ്രസല്‍സിലെ ആന്റ് വെര്‍പ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. വിവിധ രാജ്യങ്ങളിലെ നിരവധി സര്‍വകലാശാലകളിൽ വിസിറ്റിങ് പ്രഫസറായിരുന്നു. ആഗോളതലത്തില്‍ ശ്രദ്ധ നേടിയ 12 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
എറണാകുളം ലോ കോളജ് മുന്‍ ചെയര്‍മാനായ മാത്യു തരകന്‍, ആലപ്പുഴ തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായില്‍ കുടുംബാംഗമാണ്. ഭാര്യ: ആനി ബെല്‍പെയര്‍. മക്കള്‍: ജോസഫ്, തോമസ്. മരുമകള്‍: ലിസ. സഹോദരങ്ങൾ: പി.കെ. ഹോർമിസ് തരകൻ (‘റോ’ മുൻമേധാവി), ഡോ. പി.കെ. മൈക്കിൾ തരകൻ (മുൻ വി.സി, കണ്ണൂർ സർവകലാശാല). സംസ്‌കാരം പിന്നീട് ബ്രസല്‍സില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.