കുടകിൽ എട്ടുവയസ്സുകാരനെ കടുവ കൊന്നു
text_fieldsബംഗളൂരു: കുടക് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ എട്ടുവയസ്സുകാരൻ കൊല്ലപ്പെട്ടു. കുടക് ബെല്ലൂരു സ്വദേശി രാമസ്വാമി ആണ് (എട്ട്) മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ ബെല്ലൂരുവിലെ കാപ്പിത്തോട്ടത്തിൽവെച്ചാണ് കടുവയുടെ ആക്രമണമുണ്ടായത്.
കുട്ടിയുടെ മുത്തച്ഛൻ കെഞ്ചക്കും (55) ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹത്തെ മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോട്ടം തൊഴിലാളിയായ മുത്തച്ഛനോടൊപ്പം കൃഷി സ്ഥലത്തെ ജോലികൾ കാണാൻ എത്തിയതായിരുന്നു രാമസ്വാമി.
ഇതിനിടെയാണ് കടുവയുടെആക്രമണം. രാമസ്വാമിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കെഞ്ചക്ക് പരിക്കേറ്റത്. തലക്കും കൈകാലുകൾക്കും ഗുരുതര പരിക്കേറ്റ കുട്ടി സംഭവ സ്ഥലത്തുതെന്ന മരിച്ചു.
മൂന്നാഴ്ചക്കിടെ കടുവയുടെ ആക്രമണത്തിൽ പ്രദേശത്ത് മരിച്ചവരുടെ എണ്ണം മൂന്നായി. രാമസ്വാമിയുടെ മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പൊന്നമ്പേട്ട് -കുട്ട റോഡ് ഉപരോധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.