വീട് സഫലമാകുന്നതിന് മുേമ്പ മാതാരി അബു യാത്രയായി
text_fieldsകോട്ടക്കൽ: സ്വന്തമായൊരു വീടെന്ന സ്വപ്നം ബാക്കിയാക്കി കോട്ടക്കലിലെ മാതാരി അബു (60) വിട പറഞ്ഞു. അർബുദത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മരണം.
കുടുംബത്തിെൻറ ദുരവസ്ഥ സംബന്ധിച്ച വാർത്ത കഴിഞ്ഞ ജൂലൈ 28 ന് 'മാധ്യമം' നൽകിയതിന് പിന്നാലെ വീടുവെക്കാനുള്ള നടപടികൾ പൂർത്തിയായിരുന്നു. ഇതിനിടെയാണ് വിയോഗം. പാറയിൽ സ്ട്രീറ്റിലെ ചോർന്നൊലിക്കുന്ന വാടകവീട്ടിലായിരുന്നു അബു ഭാര്യ സുബൈദക്കൊപ്പം കഴിഞ്ഞിരുന്നത്.
വാർത്തയെ തുടർന്ന് വീടിനായി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിത്സ സഹായകമ്മറ്റി രൂപവത്കരിച്ചു. സന്നദ്ധ സംഘടനകളും ഫണ്ട് ശേഖരിച്ച് രംഗത്തെത്തി.
മൂന്ന് മാസത്തിനുള്ളിൽ വീടെന്ന സ്വപ്നത്തിലേക്കെത്തി. നവംബറിൽ വലിയപറമ്പിൽ വീട് വെക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിരുന്നു.
ഡോ. പി.കെ. വാര്യരുടെ നൂറാം പിറന്നാൾ സമ്മാനമായി കോട്ടക്കൽ ആര്യവൈദ്യശാല തൊഴിലാളികൾ പ്രഖ്യാപിച്ച വീടുകളിലൊന്ന് അബുവിനായിരുന്നു. കുടുംബത്തിന് കോട്ടക്കൽ നഗരസഭയിലെ കുടുംബശ്രീ പ്രവർത്തകർ സ്വരൂപിച്ച മുക്കാൽ ലക്ഷത്തോളം രൂപ വ്യാഴാഴ്ച ഭാര്യ സുബൈദക്ക് കൈമാറിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെയായിരുന്നു ചികിത്സ ചെലവുകൾ നടത്തിയിരുന്നത്. ഹാരിസ് ഏക മകനാണ്. സഹോദരങ്ങൾ: ഹനീഫ, സുബൈദ. നസീമ. സീനത്ത്, പരേതയായ ആയിഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.