ബംഗാളി നടൻ മനോജ് മിത്ര അന്തരിച്ചു
text_fieldsകൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ മനോജ് മിത്ര (85) അന്തരിച്ചു. സത്യജിത് റായ് സംവിധാനം ചെയ്ത ‘ഘരേ ബൈരേ’, ‘ഗണശത്രു’, തപൻ സിൻഹയുടെ ‘ബൻഛരാമേർ ബഗാൻ’ തുടങ്ങിയ സിനിമകളിൽ മനോജ് മിത്രയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
നിരവധി നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ച മനോജ് മിത്ര 80 സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബുദ്ധദേവ് ദാസ് ഗുപ്ത, ബസു ചാറ്റർജി, തരുൺ മജുംദാർ, ശക്തി സാമന്ത, ഗൗതം ഘോഷ് തുടങ്ങി പ്രശസ്ത സംവിധായകരുടെ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.
രബീന്ദ്രഭാരതി സർവകലാശാലയിൽ നാടകവിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. 1985ൽ മികച്ച നാടക രചനക്കുള്ള സംഗീതനാടക അക്കാദമി അവാർഡ് മനോജ് മിത്രക്ക് ലഭിച്ചിരുന്നു.
മികച്ച തിരക്കഥക്കുള്ള കൽക്കട്ട യൂനിവേഴ്സിറ്റി അവാർഡ് (1986), മികച്ച തിരക്കഥക്കുള്ള പശ്ചിമ ബംഗാൾ അവാർഡ് (1983,1989) എന്നിവ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. മനോജ് മിത്രയുടെ മരണത്തിൽ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.