ഡോ. സെയ്ത് സൽമ
text_fieldsവെള്ളിമാട്കുന്ന്: പയ്യടിമേത്തൽ ഡോ. സെയ്ത് സൽമ (62) നിര്യാതയായി. കോഴിക്കോട് മെഡിക്കൽ കോളജ് നഴ്സിങ് കോളജ് പ്രഫസർ, തൃശൂർ മെഡിക്കൽ കോളജ് നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ, പെരിന്തൽമണ്ണ അൽശിഫ നഴ്സിങ് കോളജ് പ്രിൻസിപ്പൽ എന്നീ തസ്തതികകളിൽ സേവനമനുഷ്ഠിച്ചു.
ഭർത്താവ്: മുസ്‍ലിംലീഗ് നോർത്ത് മണ്ഡലം സെക്രട്ടറിയും മണ്ഡലം യു.ഡി.എഫ് ചെയർമാനുമായ പി.എം. കോയ(റിട്ട. കെ.എസ്.ആർ.ടി.സി). മക്കൾ: എൻജി. ഇർഷാദ് അലി, ഡോ. ഫമൈസ (ഇരുവരും ആസ്ട്രേലിയ). മരുമക്കൾ: റിയാസ് (കൊല്ലം), എഞ്ചി.സുമി (ആസ്ട്രേലിയ). പാലക്കാട് പുതുനഗരം കരിപ്പോട് പരേതരായ സെയ്ത് മുഹമ്മദ് റാവുത്തറിന്‍റെയും മൈമൂനയുടെയും മകളാണ്. സഹോദരങ്ങൾ: ഖാജ മൊയ്തീൻ, സേട്ടു അണ്ണൻ, റാബിയ ഉമ്മ. മയ്യത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് കാഞ്ഞിരത്തിങ്ങൽ ജുമുഅത്ത് പള്ളിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.