ചേറ്റുവ സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsഷാർജ: ചേറ്റുവ സ്വദേശിയായ യുവാവ് ഷാർജയിൽ നിര്യാതനായി. പാലപ്പെട്ടി കാപ്പിരിക്കാട് പരേതനായ മരക്കാരകത്ത് മൊയ്തുണ്ണിയുടെ മകൻ മിഥിലാജാണ് (33) മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെയായിരുന്നു മരണം. ഓഫിസിലേക്ക് പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട മിഥിലാജ് അടുത്തുള്ള ക്ലിനിക്കിന് സമീപം വാഹനം നിർത്തിയെങ്കിലും ഇറങ്ങാൻ സാധിച്ചില്ല.
പിന്നീട് ആംബുലൻസ് എത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഷാർജയിലെ അൽ ഖാസിമി ഹോസ്പിറ്റലിൽ. തിങ്കളാഴ്ച പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണ്. ഖബറടക്കം പിന്നീട് ചേറ്റുവ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും. മാതാവ്: ഉമൈറ. ഭാര്യ: സഹല. മകൻ: സംമ്രാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.