കോവിഡ് : മുതിർന്ന സി.പി.എം മഹിള നേതാവ് മൈഥിലി ശിവരാമൻ അന്തരിച്ചു
text_fieldsചെന്നൈ: മുതിർന്ന സി.പി.എം നേതാവും അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിേയഷൻ മുൻ ദേശീയ ഉപാധ്യക്ഷയുമായ മൈഥിലി ശിവരാമൻ(81) അന്തരിച്ചു. മറവിരോഗത്തെ തുടർന്ന് ചികിത്സയിലിരുന്ന ഇവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ച ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
സ്ത്രീ വിമോചന പോരാളിയായി അറിയപ്പെടുന്ന മൈഥിലി ശിവരാമൻ ദലിതർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി പ്രവർത്തിച്ചു. '68ലെ കീഴ്വെൺമണി കൂട്ടക്കൊലയുടെയും 'വാചാതി' കേസിലെയും ഇരകൾക്ക് നീതി ലഭ്യമാക്കുന്നതിന് നടത്തിയ സമരത്തിന് നേതൃത്വം നൽകിയത് മൈഥിലിയായിരുന്നു. െഎക്യരാഷ്ട്ര സഭയിലെ ഇന്ത്യയുടെ സ്ഥിരം മിഷനിൽ സേവനമനുഷ്ഠിച്ച ഇവർ നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. മൈഥിലി ശിവരാമെൻറ നിര്യാണത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ തുടങ്ങിയ നിരവധി നേതാക്കൾ അനുശോചിച്ചു. ഭർത്താവ്: കരുണാകരൻ. മകൾ: പ്രഫ.കൽപന കരുണാകരൻ(െഎ.െഎ.ടി മദ്രാസ്), മരുമകൻ: ബാലാജി സമ്പത്ത്(എയിഡ് ഇന്ത്യ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.