കുടുംബവഴക്ക്: ജ്യേഷ്ഠെൻറ കുത്തേറ്റ് യുവാവ് മരിച്ചു
text_fieldsബദിയടുക്ക: കുടുംബവഴക്കിനെത്തുടര്‍ന്ന് ജ്യേഷ്ഠെൻറ കുത്തേറ്റ് യുവാവ് മരിച്ചു. പുത്തിഗെ പഞ്ചായത്തിൽ ഉറുമിയിലെ പരേതരായ അബ്ദുല്ല മൗലവി-ബീഫാത്തിമ ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസാറാണ് (29) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ സംഭവം. ഉച്ചഭക്ഷണം കഴിച്ച് കിടന്നുറങ്ങുകയായിരുന്ന നിസാറിനെ സഹോദരന്‍ കുത്തുകയായിരുന്നു. പുറത്തേക്ക് ഓടുന്നതിനിടയിലും പിന്തുടര്‍ന്നു കുത്തിയെന്ന് പൊലീസ് പറഞ്ഞു. ഒാടിക്കൂടിയ അയല്‍വാസികള്‍ കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
വീടാക്രമണം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ സംഭവത്തിൽ മരിച്ച നിസാറിനെതിരെ ബദിയടുക്ക പൊലീസ് സ്റ്റേഷനിൽ കേസുകളുണ്ട്. റിമാൻഡിലായിരുന്ന ഇയാൾ ഏതാനും ദിവസം മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. അനുജെൻറ ഇത്തരം സ്വഭാവങ്ങൾ ജ്യേഷ്ഠൻ ചോദ്യം ചെയ്യുകയും വഴക്കിടുകയും പതിവാണെന്ന് പൊലീസ് പറഞ്ഞു. അനുജനുമായുള്ള ഇൗ വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. മരിച്ച നിസാര്‍ അവിവാഹിതനാണ്. മറ്റു സഹോദരങ്ങള്‍: മുനീര്‍, ഇഖ്ബാല്‍, ഷബീര്‍, സലീം.
നാടിനെ ഞെട്ടിച്ച് യുവാവിെൻറ മരണം
ബദിയടുക്ക: കുടുംബവഴക്കിനെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചത് നാടിനെ നടുക്കി. ഉറുമിലെ മുഹമ്മദ് നിസാർ സഹോദരെൻറ കുത്തേറ്റ് മരിച്ചത് കാട്ടുതീപോലെയാണ് പടർന്നത്. ശനിയാഴ്ച ഉച്ചക്കാണ് സംഭവം. എന്താണ് സംഭവിച്ചതെന്നറിയാതെ പലരും ഫോൺവിളിച്ച് അന്വേഷിക്കുകയായിരുന്നു. വിദേശങ്ങളിൽനിന്ന് നാട്ടുകാരുടെ വിളിയെത്തി. കുടുംബവഴക്കുണ്ടെങ്കിലും അപൂർവം ചിലർക്കുമാത്രമാണ് ഇതേക്കുറിച്ച് അറിവുണ്ടായിരുന്നുള്ളൂ. കുത്തേറ്റ് മരിക്കാൻ തക്ക വൈരാഗ്യമുണ്ടോയെന്നൊന്നും അയൽവാസികൾക്കുപോലുമറിയില്ല. അതിനാൽതന്നെ എന്തിനാണ് കൊന്നതെന്ന ചോദ്യമാണ് എല്ലാവരും ഉന്നയിച്ചത്. സ്വത്തുതർക്കമോ മറ്റിടപാടുകളോ ഒന്നുമിെല്ലന്നതാണ് മരണത്തിെൻറ കാരണമായതെന്നു പലർക്കും വിശ്വസിക്കാനാവുന്നില്ല.
മരിച്ച നിസാറും പ്രതിയായ സഹോദരൻ റഫീഖും പതിവായി കലഹം ഉണ്ടാവുന്നതായുള്ള വിവരമാണ് പൊലീസിന് ലഭിച്ചത്. അനിയെൻറ വഴിവിട്ട ചില പ്രശ്നങ്ങളെ ചൊല്ലിയാണ് വഴക്കുണ്ടാകുന്നത്. കൊലപാതകശേഷം ജ്യേഷ്ഠൻ റഫീഖ് രക്ഷപ്പെടാനൊന്നും ശ്രമിച്ചില്ല. വീട്ടിൽതന്നെ ഇരുന്ന് പൊലീസിന് പിടികൊടുക്കുകയായിരുന്നു.
കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍, ബദിയടുക്ക സി.ഐ കെ. സലീം എസ്.ഐ പി.കെ. വിനോദ് കുമാര്‍, പുത്തിഗെ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയന്തി എന്നിവര്‍ സ്ഥലത്തെത്തി. പ്രതിയെ ഞായറാഴ്ച മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.