ചികിത്സിക്കാൻ പണമില്ല; മകനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി
text_fieldsപാലക്കാട്: നെൻമാറക്ക് സമീപമുള്ള വിത്തനശ്ശേരിയിൽ മകനെ വെട്ടിക്കൊന്ന ശേഷം അച്ഛൻ തൂങ്ങിമരിച്ചു. നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ്(65) മകൻ മുകുന്ദനെ(39) വെട്ടിക്കൊന്ന ശേഷം ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ മരണങ്ങൾ നടന്നത്. സംഭവം നടക്കുമ്പോൾ ബാലകൃഷ്ണനും മുകുന്ദനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുകുന്ദന്റെ അമ്മ മരിച്ചിട്ട് ഏറെ നാളുകളായിരുന്നു.
കടുത്ത പ്രമേഹബാധിതനായിരുന്നു മുകുന്ദൻ. മകന്റെ ചികിത്സക്ക് പണം കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്.
രാവിലെ ഭക്ഷണവുമായെത്തിയ ബന്ധുക്കളാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മുകുന്ദന്റെ സഹോദരൻ ഇവരുടെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ് താമസിക്കുന്നത്. രാത്രിയുണ്ടായ സംഭവം ആരും അറിഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.