കോട്ടയത്ത് ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യ മകനൊപ്പം വീടുവിട്ടിറങ്ങി
text_fieldsപുതുപ്പള്ളി (കോട്ടയം): പയ്യപ്പാടിയില്‍ ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊലപ്പെടുത്തി ആറുവയസുകാരനായ മകനൊപ്പം വീട് വിട്ടിറങ്ങി. പയ്യപ്പാടി പെരുങ്കാവ് പടനിലം വീട്ടില്‍ സിജി (49) ആണ് കൊല്ലപ്പെട്ടത്. ഭാര്യ റോസന്ന മകനൊപ്പം കൃത്യത്തിന് ശേഷം വീട് വിട്ടിറങ്ങി.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പുതുപ്പള്ളി പയ്യപ്പാടി വാഴച്ചിറ ഭാഗത്തെ വീട്ടിലായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോസന്ന ഇടയ്ക്കിടെ വീടുവിട്ട് പോകുന്നത് പതിവായിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചരയോടെ മകനെയും കൂട്ടി യുവതി വീട്ടില്‍നിന്ന് പുറത്തേക്ക് പോയത് കണ്ടവരുണ്ട്. രാവിലെ എട്ടരയായിട്ടും വീട്ടില്‍നിന്നും അനക്കമൊന്നും കേള്‍ക്കാതിരുന്നതോടെ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് സിജിയുടെ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാര്‍ പഞ്ചായത്ത് അംഗത്തെയും പൊലീസിനെയും വിവരം അറിയിച്ചു. പഞ്ചായത്തംഗം ശാന്തമ്മയും ഈസ്റ്റ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ റിജോ പി. ജോസഫിന്‍റെ നേതൃത്വത്തിലെ പൊലീസ് സംഘവും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.