മധ്യവയസ്കന് മദ്യം നൽകി കാറിനകത്ത് കത്തിച്ച പ്രതി ജയിലിൽ തൂങ്ങിമരിച്ചു
text_fieldsമംഗളൂരു: മധ്യവയസ്കനെ മദ്യവും ഉറക്ക ഗുളികയും നൽകി മയക്കി കാറിൽ കിടത്തി കത്തിച്ചു എന്ന കേസിലെ മുഖ്യപ്രതി ഞായറാഴ്ച ഉടുപ്പി ജില്ലാ ജയിലിൽ തൂങ്ങിമരിച്ചു. സർവേയറും കാർക്കള മാള സ്വദേശിയുമായ സദാനന്ദ ഷെട്ടിഗാർ(54) ആണ് മരിച്ചത്.
20 പേർ തടങ്കലിൽ കഴിയുന്ന സെല്ലിൽ പുലർച്ചെ അഞ്ചിനാണ് സംഭവം. സഹ തടവുകാർ താഴെയിറക്കി വിവരം നൽകിയതനുസരിച്ചെത്തിയ ജയിൽ അധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർക്കളയിലെ കല്പണിക്കാരൻ ആനന്ദ ദേവഡിഗയെയാണ് (55)സദാനന്ദയും കൂട്ടാളികളും ചേർന്ന് കഴിഞ്ഞ ജൂലൈയിൽ പച്ചക്ക് കത്തിച്ചു കൊന്നത്. കൂട്ടുപ്രതികൾ കാർക്കള സ്വദേശികളായ ശിൽപ(34), സതീഷ് ആർ. ദേവഡിഗ(40), നിതിൻ എന്ന നിത്യാനന്ദ ദേവഡിഗ(40)എന്നിവരും ജയിലിലാണ്.
താൻ മരിച്ചു എന്ന് വരുത്തി സാമ്പത്തിക ഇടപാടുകളിൽ നിന്ന് തലയൂരാൻ ആസൂത്രണം ചെയ്തതായിരുന്നു കൊലപാതകം. പകൽ സമയം കല്പണിക്കാരനെ ബാറിൽ നിന്ന് മൂക്കറ്റം മദ്യം കുടിപ്പിച്ച ശേഷം വീട്ടിൽ കിടത്തി. രാത്രി ഉറക്ക ഗുളിക നൽകി മയക്കി കാറിൽ കയറ്റി ഓടിച്ചുപോയി. വിജനസ്ഥലത്ത് നിറുത്തി നാലുപേരും ഇറങ്ങി കല്പണിക്കാരനെ കാറിനൊപ്പം തീയിടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.