Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightസമയത്ത് ചികിത്സ...

സമയത്ത് ചികിത്സ ലഭിച്ചില്ല, മധ്യപ്രദേശിൽ അഞ്ചുവയസുകാരൻ അമ്മയുടെ കൈകളിൽ കിടന്ന് മരിച്ചു

text_fields
bookmark_border
MP boy dead incident
cancel

ഭോപാൽ: മധ്യപ്രദേശിൽ ചികിത്സ ലഭിക്കാതെ അഞ്ചുവയസുകാരൻ അമ്മയുടെ കൈകളിൽ കിടന്ന് മരിച്ചു. ജബൽപൂർ ജില്ലയിലെ സർക്കാർ ആരോഗ്യകേന്ദ്രത്തിലെ ജീവനക്കാരുടെ അനാസ്ഥയാണ് കുട്ടിയുടെ ജീവൻ കളഞ്ഞത്. അസുഖബാധിതനായ അഞ്ചുവയസുകാരൻ റിഷിയെയും കൊണ്ടാണ് സഞ്ജയ് പാന്ദ്രെയും കുടുംബവും ആശുപത്രിയിലെത്തിയത്. ആശുപത്രിക്കു പുറത്ത് മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഒരാൾ പോലും കുട്ടിയെ പരിശോധിക്കാൻ തയാറായില്ല. ഒടുവിൽ നിസ്സഹായരായ മാതാപിതാക്കളുടെ കൺമുന്നിൽ കിടന്ന് കുഞ്ഞ് മരിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ആരോഗ്യസംവിധാനത്തെ കുറിച്ചുള്ള പരാതികൾ അടിക്കടി വർധിക്കുകയാണ്. തന്റെ ഭാര്യ വ്രതത്തിലായിരുന്നതിനാൽ താമസിച്ചാണ് എത്തിയതെന്നാണ് ഇതെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ആ​ശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhya Pradesh
News Summary - Madhya Pradesh boy dies In mother's Arms waiting For Doctor
Next Story