Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightപരസ്ത്രീ ബന്ധം...

പരസ്ത്രീ ബന്ധം വിലക്കിയ മാതാപിതാക്കളെ യുവാവ് വിഷം നൽകി കൊന്നു

text_fields
bookmark_border
പരസ്ത്രീ ബന്ധം വിലക്കിയ മാതാപിതാക്കളെ യുവാവ് വിഷം നൽകി കൊന്നു
cancel

മംഗളൂരു: പരസ്ത്രീ ബന്ധം വിലക്കിയതിന് മാതാപിതാക്കളെ യുവാവ് വിഷം നൽകി കൊന്നു. അർക്കലഗുഡ് താലൂക്കിലെ ബിസിലഹള്ളിയിൽ എം.നഞ്ചുണ്ടപ്പ(55), ഭാര്യ ഉമ(48) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ മകൻ മഞ്ചുനാഥിനെ(27) പൊലീസ് അറസ്റ്റ് ചെയ്തു.

മകന് യുവതിയുമായുള്ള ബന്ധം വിലക്കിയതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. തന്നോട് വാങ്ങിയ പണം മാതാവ് തിരിച്ച് ചോദിച്ചത് പ്രശ്നം സങ്കീർണമാക്കി. ഈമാസം 15ന് മഞ്ചുനാഥ് ഭക്ഷണത്തിൽ കീടനാശിനി കലർത്തി മാതാപിതാക്കൾക്ക് നൽകി. തുടർന്ന് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഇരുവരും പൊടുന്നനെ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. ശരീരത്തിലെ വിഷാംശമാണ് മരണകാരണം എന്ന് ഡോക്ടർമാർ പറഞ്ഞു.

മൃതദേഹങ്ങൾ ആരുമറിയാതെ സംസ്കരിക്കാൻ മഞ്ചുനാഥ് ശ്രമം നടത്തിയിരുന്നു. ഇത് മനസ്സിലാക്കിയ സഹോദരൻ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന ്നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ശരീരത്തിൽ വിഷാംശം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:poisoningfamilicide
News Summary - man arrested for poisoning his parents to death
Next Story