എം.ഡി.എം.എ വിൽപന; മൂന്ന് യുവാക്കളെ പിടികൂടി
text_fieldsകെ ശ്രീജിത്ത്, ഡി.എസ് ശ്രീജിത്ത്, ജിത്തു
മീനങ്ങാടി: ടാറ്റു ഷെഡിൽ എം.ഡി.എം.എ വിൽപന നടത്തുന്നതിനിടെ മൂന്ന് യുവാക്കളെ ഷെഡ് വളഞ്ഞ് പിടികൂടി മീനങ്ങാടി പോലീസ്. മീനങ്ങാടി പുഴംകുനി പുത്തൻപുരക്കൽ വീട്ടിൽ ജിത്തു പി സുകുമാരൻ(29), വാങ്ങാൻ ശ്രമിച്ച പുറക്കാടി പുഴംകുനി ശ്രീനിലയം വീട്ടിൽ എ.കെ. ശ്രീജിത്ത്(34), പള്ളിക്കുന്ന് ശ്രീഭവൻ ഡി.എസ്. ശ്രീജിത്ത്(28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 0.54 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ടാറ്റു ഷെഡിൽ ലഹരി വിൽപനയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത്. മീനങ്ങാടി എസ്.ഐ അബ്ദുൽ റസാക്കിന്റെ നേതൃത്വത്തിലാണ് നടപടിയെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.