കൊടുങ്ങല്ലൂർ നഗരത്തിൽ ലക്ഷങ്ങളുടെ മൊബൈൽ ഫോൺ മോഷണം
text_fieldsകൊടുങ്ങല്ലൂർ: നഗരത്തിൽ മൊബൈൽ ഫോൺ ഷോറൂം കുത്തിത്തുറന്ന് ലക്ഷങ്ങളുടെ ഫോണുകൾ കവർന്നു. നഗരത്തിൽ തെക്കേനടയിൽ ലക്ഷ്മി സിനിമാസിന് സമീപം പ്രവർത്തിക്കുന്ന പെന്റ മൊബൈൽസിലാണ് വമ്പൻ കവർച്ച നടന്നത്.
ഷെൽഫിൽ സൂക്ഷിച്ചിരുന്ന 35 വിലപിടിപ്പുള്ള ഫോണുകൾ നഷ്ടപ്പെട്ടതായാണ് പൊലീസ് പരിശോധനയിൽ വ്യക്തമായത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് ഉടമ ലോകമലേശ്വരം ചെട്ടിയാട്ടിൽ സംഗീത് നൽകുന്ന വിവരം. സി.സി ടി.വിയുടെ ഡി.വി.ആറും കവർച്ചക്കാർ കടത്തിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഷോറൂം തുറക്കാൻ എത്തിയപ്പോഴാണ് കവർച്ചവിവരം അറിയുന്നത്. പുറത്തെ ഗ്ലാസ് ഡോറിന്റെ ലോക്കും അകത്തെ ഷട്ടർ ലോക്കും തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയിരിക്കുന്നത്. തൃശൂരിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വോഡും മൊബൈൽ ഷോപ്പിൽ പരിശോധന നടത്തി. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.