Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightമദ്യലഹരിയിൽ അമ്മയെ...

മദ്യലഹരിയിൽ അമ്മയെ തോട്ടിൽ മുക്കിക്കൊന്നു; മകൻ അറസ്റ്റിൽ

text_fields
bookmark_border
vaikom murder
cancel
camera_alt

കൊല്ലപ്പെട്ട മ​ന്ദാ​കി​നി, അ​റ​സ്റ്റി​ലാ​യ ബൈ​ജു

വൈക്കം (കോട്ടയം): മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച്​ തോട്ടിൽ മുക്കിക്കൊന്ന മകൻ അറസ്റ്റിൽ. ഉദയനാപുരം വൈക്കപ്രയാർ കൊച്ചുതറ താഴെവീട്ടിൽ പരേതനായ സുരേന്ദ്രന്‍റെ ഭാര്യ മന്ദാകിനിയെയാണ്​ (65) മകൻ ബൈജു (38) വീടിനുസമീപത്തെ തോട്ടിൽ മുക്കിക്കൊന്നത്.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ ആയിരുന്നു സംഭവം. തടിപ്പണിക്കാരനായ ബൈജു മദ്യപിച്ചെത്തി വഴക്കിടുകയും അമ്മയെ മർദിക്കുകയും ചെയ്തു. തുടർന്ന്​ കൈകൾ പിന്നിലേക്ക് കെട്ടി വലിച്ചിഴച്ച്​ സമീപത്തെ തോട്ടിലെ വെള്ളത്തിൽ ചവിട്ടിത്താഴ്ത്തുകയായിരുന്നു.

മന്ദാകിനിയുടെ നിലവിളി കേട്ട് സമീപത്തെ പറമ്പിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ എത്തിയെങ്കിലും ബൈജു അരിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാൽ അവർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കൂടുതൽ നാട്ടുകാർ എത്തിയതോടെ ഇയാൾ തോട്ടിൽനിന്ന്​ വീട്ടിലേക്ക് കയറിപ്പോയി.

ഈ സമയത്താണ് മന്ദാകിനിയെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശ്വാസകോശത്തിൽ ചളി നിറഞ്ഞ് അതിഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. അവിടെ എത്തിക്കുമ്പോ​ഴേക്കും മരിച്ചു.

ബൈജു മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് ബന്ധുക്കൾ പറയുന്നു. ഇതുസംബന്ധിച്ച്​ അന്വേഷിക്കുകയാണെന്ന്​ പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ഡി. ശിൽപ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മന്ദാകിനിയുടെ മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബിജു ആണ് മറ്റൊരു മകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaikommurder
News Summary - Mother drowns in river Son arrested
Next Story