Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightവഴിയോരക്കച്ചവടക്കാരൻ...

വഴിയോരക്കച്ചവടക്കാരൻ വഴിയരികിൽ മരിച്ച നിലയിൽ

text_fields
bookmark_border
Death
cancel

ചോറ്റാനിക്കര: വഴിയോരക്കച്ചവടക്കാരനെ വഴിയരികിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര യക്ഷിക്കുളത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട ഓതറ തേക്കുംകാട്ടിൽ ഷിബു നാണു കൃഷ്ണനെ (49 )യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ ഗ്രൗണ്ടിനടുത്ത് ചീര വിൽപ്പന നടത്തിയിരുന്ന ഇയാളെ ഞായറാഴ്ച വൈകിട്ടോടെയാണ് ചോറ്റാനിക്കര ഗ്രൗണ്ടിന് സമീപം മരിച്ച നിലയിൽ കണ്ടത്.

ഷിബു ഭാര്യയുമായി പിരിഞ്ഞ് ചോറ്റാനിക്കരയിൽ മറ്റൊരു യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്നു.മദ്യപിച്ച് ബഹളമുണ്ടാക്കി വഴിയിൽ കിടക്കുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പറയുന്നു. പതിവ് പോലെ ഇന്നലെയും ( ഞായറാഴ്ച ) വഴിയിൽ കിടക്കുന്നത് കണ്ടെങ്കിലും ആരും ശ്രദ്ധിച്ചിരുന്നില്ല.

വൈകിട്ടോടെയാണ് മരിച്ചതായി തിരിച്ചറിഞ്ഞത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - The street vendor was found dead by the roadside
Next Story