മദ്യലഹരിയിൽ സോഡക്കുപ്പികൊണ്ട് തലക്കടിച്ചുകൊന്നു; രണ്ടുപേർ അറസ്റ്റിൽ
text_fieldsസുൽത്താൻ ബത്തേരി: മദ്യലഹരിയിൽ മധ്യവയസ്കനെ സോഡക്കുപ്പികൊണ്ട് തലക്കടിച്ചു കൊന്നു. സുൽത്താൻ ബത്തേരി ആനിമൂട്ടിൽ പീതാംബരനാണ് (62) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് പാട്ടവയൽ സ്വദേശി പുത്തൻകുന്ന് കോടതിപ്പടിയിൽ മേക്കാടൻ ക്വാട്ടേഴ്സിൽ താമസിക്കുന്ന ലോകനാഥൻ (40), മന്ദംകൊല്ലി ടേസ്റ്റി തട്ടുകടയിലെ ജീവനക്കാരൻ കാലടി മഞ്ഞപ്ര തേവർക്കൂട്ടം സനീഷ് (32) എന്നിവരെ അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പൊലീസ് പറയുന്നതിങ്ങനെ; രാത്രി ഒരുമണിയോടെ മന്ദംകൊല്ലിക്കു സമീപം താമസിക്കുന്ന എം.എസ്. വിശ്വനാഥനും കുടുംബവും വാതിലിൽ തട്ടുന്ന ശബ്ദംകേട്ട് നോക്കിയപ്പോൾ അജ്ഞാതനായ ഒരാൾ പുറത്തുനിൽക്കുന്നത് കണ്ടു. ഉടൻ സുൽത്താൻ ബത്തേരി പൊലീസിൽ വിവരം അറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം അറിയുന്നത്.
തുടർന്നുള്ള പൊലീസ് പരിശോധനയിലാണ് മന്ദംകൊല്ലി ബിവറേജസ് ഔട്ട് ലെറ്റിന് സമീപം പാതയോരത്തു നിന്നു പീതാംബരെൻറ മൃതദേഹം കണ്ടെത്തിയത്.
കടയിൽ മദ്യപിച്ചുകൊണ്ടിരുന്ന ലോകനാഥെൻറയും സനീഷിെൻറയും സമീപത്തേക്ക് അസഭ്യം പറഞ്ഞെത്തിയ പീതാംബരനുമായി വാക്കുതർക്കമുണ്ടാവുകയും സോഡക്കുപ്പികൊണ്ട് തലക്ക് അടിച്ചുവെന്നുമാണ് സനീഷ് പൊലീസിന് മൊഴി നൽകിയത്.
സതിയാണ് പീതാംബരെൻറ ഭാര്യ. മക്കൾ: അഞ്ജന, അഞ്ജിത. മരുമകൻ: ഹരിപ്രസാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.