Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightCrimeschevron_rightഏഴാം...

ഏഴാം ക്ലാസുകാരി​​​​ക്ക്​ നേരെ അതിക്രമം: പോക്​സോ കേസിൽ യുവാക്കൾ അറസ്​റ്റിൽ

text_fields
bookmark_border
Youth arrested in POCSO case
cancel

വെ​ഞ്ഞാ​റ​മൂ​ട്: സ്‌​കൂ​ള്‍ വി​ട്ട്​ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ഏ​ഴാം​ക്ലാ​സ്​ വി​ദ്യാ​ര്‍ഥി​യെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ല്‍ മൂ​ന്നു​പേ​ര്‍ പോ​ക്​​സോ കേ​സി​ൽ അ​റ​സ്റ്റി​ല്‍. ഇ​രു​ളൂ​ര്‍ തോ​ട്ട​രി​ക​ത്ത് ക​ട​യി​ല്‍വീ​ട്ടി​ല്‍ മ​ണി​ലാ​ല്‍, മ​ട​വൂ​ര്‍ തു​മ്പോ​ട് പ​ഴു​വ​ടി വാ​റു​പൊ​യ്ക ച​രു​വി​ള പു​ത്ത​ന്‍വീ​ട്ടി​ല്‍ രാ​ജു, സ​ജീ​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്‌​കൂ​ളി​ല്‍ ഏ​ഴാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി​യാ​യ കു​ട്ടി വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് സ്‌​കൂ​ള്‍ ബ​സി​ല്‍ വെ​ള്ളു​മ​ണ്ണ​ടി​ക്കു​സ​മീ​പം ഇ​റ​ങ്ങി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​ക​വേ​യാ​ണ് ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​ത്.

പെ​ണ്‍കു​ട്ടി ഒ​റ്റ​ക്ക്​ ന​ട​ന്നു​വ​രു​ന്ന​ത് ക​ണ്ട് ഓ​ട്ടോ​യി​ല്‍ ഇ​രു​ന്ന പ്ര​തി​ക​ള്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​യ​പ്പോ​ള്‍ ത​ട​ഞ്ഞു.

ഓ​ടി ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ച കു​ട്ടി​യെ ഇ​വ​ര്‍ പി​ന്തു​ട​ര്‍ന്ന​തോ​ടെ സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്ക് കു​ട്ടി ഓ​ടി​ക്ക​യ​റു​ക​യും വീ​ട്ടു​കാ​രോ​ട് സം​ഭ​വം പ​റ​യു​ക​യും ചെ​യ്തു. ഉ​ട​നെ ത​ന്നെ വീ​ട്ടു​കാ​ര്‍ പു​റ​ത്തി​റ​ങ്ങി. ഇ​തോ​ടെ മൂ​വ​ര്‍ സം​ഘം ഓ​ട്ടോ​യി​ല്‍ ക​യ​റി ര​ക്ഷ​പ്പെ​ട്ടു.

തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ വെ​ഞ്ഞാ​റ​മൂ​ട് ​െപാ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് ​െപാ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ പ്ര​തി​ക​ള്‍ പി​ടി​യി​ലാ​വു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pocso Cases
News Summary - Violation of 7th class girl: Youth arrested in POCSO case
Next Story