ഡോക്ടറെ കണ്ട് മടങ്ങിയ യുവതിയെ നടുറോഡിൽ വെടിവെച്ചുകൊന്നു
text_fieldsമുസഫർപൂർ: ഡോക്ടറെ കണ്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ നടുറോഡിൽ അജ്ഞാതൻ വെടിവെച്ചുകൊന്നു. സാജിദ അഫ്രിൻ (35) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ചന്ദ്‌വാര അലി മിർസ റോഡിലാണ് സംഭവം. കൊലപാതകത്തിന്റെ ദൃശ്യം സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്.
ഫിസിയോതെറാപ്പി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു സാജിദ. ഇവരെ പിന്തുടർന്ന പ്രതികളിലൊരാൾ യുവതിയുടെ തൊട്ടടുത്ത് എത്തിയപ്പോൾ പിന്നിൽനിന്ന് വെടിവെച്ച് വീഴ്ത്തുകയായിരുന്നു. റോഡിൽ പിടഞ്ഞുവീണ യുവതി സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ക്രൂരകൃത്യം നടത്തിയയാൾ നാലുസെക്കൻഡിനുള്ളിൽ റോഡരികിൽ ബൈക്കിൽ കാത്തുനിന്ന കൂട്ടാളിയോടൊപ്പം രക്ഷപ്പെട്ടു.
വിവരറിഞ്ഞ് ടൗൺ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടും സിറ്റി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ശ്രീകൃഷ്ണ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.