ഡോ. വണ്ടൂര്‍ അബൂബക്കര്‍ നിര്യാതനായി
text_fieldsബംഗളൂരു: ഡോ. വണ്ടൂര്‍ അബൂബക്കര്‍ (74) ബംഗളൂരുവിൽ നിര്യാതനായി. കേരള ഹൈകോടതിയില്‍ അഡ്വക്കേറ്റ് ഈശ്വരയ്യരുടെ കൂടെ അഭിഭാഷകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
എം.എസ്.എഫ് സംസഥാന പ്രസിഡന്‍റ്, ജിദ്ദ കെ.എം.സി.സി പ്രസിഡന്‍റ്, എം.ഇ.എസ് ജിദ്ദ ചാപ്റ്റര്‍ മെമ്പര്‍, എം.എ.ഡി.എ.സി മെമ്പര്‍, ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ ജിദ്ദ മാനേജ്‌മെന്‍റ് കമ്മിറ്റി അംഗം, ആൾ ഇന്ത്യൻസ് വർക്കിങ്ങ് അബ്റോഡ് എക്സിക്യൂട്ടീവ് അംഗം, ഇന്ത്യാ ഫോറം വൈസ് പ്രസിഡന്‍റ്, സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറം വൈസ് പ്രസിഡന്‍റ്, ഖത്തര്‍ ബാങ്ക് ലീഗല്‍ റിസ്ക് മാനേജര്‍, ബര്‍വ ബാങ്ക് ലീഗല്‍ റിസ്ക്സ് മാനേജര്‍, ഖത്തര്‍ ഫൗണ്ടേഷന്‍ സീനിയര്‍ അറ്റോര്‍ണി, സ്കോളേർസ് ഇന്‍റര്‍നാഷനല്‍ സ്കൂള്‍ ചെയര്‍മാന്‍, ദോഹ ബാങ്ക് ലീഗല്‍ റിസ്ക്സ് മാനേജര്‍ എന്നി നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.
മലപ്പുറം നഗരസഭയുടെ പ്രഥമ ചെയർമാനും മുസ്ലിം ലീഗ് നേതാവുമായിരുന്ന ഡോക്ടർ എം. അബൂബക്കറിന്‍റെ മകൾ ഡോ. ഐഷാബിയാണ് ഭാര്യ. പിതാവ്: അഹമ്മദ്കുട്ടി ഹാജി, മാതാവ്: ഇയ്യാതുമ്മ. സഹോദരൻമാര്‍: ഉമ്മര്‍, ചീഫ് എൻജിനീയര്‍ കുഞ്ഞി മുഹമ്മദ്, ഹൈദര്‍, ശരീഫ് (ടൊറൊേന്റ). സഹോദരിമാര്‍: ഫാത്തിമ, ആയിഷ, ആമിന, കദീജ.
മക്കള്‍: മെഹ്റിൻ, ഷെറിന്‍ (ആസ്ട്രേലിയ), ജൗഹര്‍ (ജര്‍മനി), മരുമക്കള്‍: സലീല്‍, ശഫീന്‍ (ആസ്ട്രേലിയ), ഷായിസ് (ജർമനി). മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 11.30ന് വണ്ടൂർ പള്ളിക്കുന്ന് ജുമാമസ്ജിദില്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.