ചികിത്സക്ക് കൈകോർത്ത നാടിനെ കണ്ണീരിലാഴ്ത്തി ഇഫ്ര മോൾ വിടപറഞ്ഞു
text_fieldsമരട്: ചികിത്സ ചെലവിനായി നാടു മുഴുവന്‍ കൈകോര്‍ത്ത് പണം സ്വരൂപിച്ചെങ്കിലും ഒന്നര വയസ്സുകാരി ഇഫ്ര മറിയം ഏവരെയും കണ്ണീരിലാഴ്ത്തി വിടപറഞ്ഞു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. കുമ്പളം നികര്‍ത്തില്‍ സഫീറിന്‍റെയും രഹനയുടെയും ഏകമകളാണ്.
നെട്ടൂര്‍ ലേക് ഷോര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കേ ബുധനാഴ്ച്ച രാവിലെയായിരുന്നു മരണം. കുട്ടിയുടെ ചികിത്സക്ക് 10 ലക്ഷം രൂപയായിരന്നു ചെലവ് കണക്കാക്കിയിരുന്നത്. ഓട്ടോ തൊഴിലാളിയായ സഫീറിന് ദിവസ ചിലവ് തന്നെ നടത്തിക്കൊണ്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഗായക കൂട്ടായ്മ പാട്ടുകള്‍ പാടിയും ജാതിമത അതിര്‍വരമ്പുകളെല്ലാം മറന്ന് മഹാമൃത്യുഞ്ജയ ഹോമം നടത്തിയുമെല്ലാം കുരുന്നിന്‍റെ പുഞ്ചിരി നിലനിര്‍ത്താൻ നാടൊന്നിച്ച് ചികിത്സാ ഫണ്ട് സ്വരൂപിച്ചിരുന്നു. നാട്ടുകാരും സുമനസ്സുകളും നിരവധി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളും സോഷ്യല്‍ മീഡിയ കൂട്ടായ്മകളും രംഗത്തെത്തിയതോടെയാണ് 10 ലക്ഷം എന്ന ലക്ഷ്യം കണ്ടത്. എന്നാൽ, ചികിത്സ പൂർത്തിയാകാൻ കാത്തിരിക്കാതെ ഇഫ്ര വിടപറയുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ നിന്നും മാതാവിന്‍റെ ഫോര്‍ട്ടുകൊച്ചിയിലെ വസതിയിലെത്തിച്ചു. ഖബറടക്കം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.