Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപരിക്കേറ്റയാളെ...

പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസിൽ കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
madhusoodhanan
cancel
camera_alt

മധുസൂദനൻ 

പയ്യോളി : പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ ആംബുലൻസിൽ വെച്ച് യുവാവ് കുഴഞ്ഞുവീണ് മരിച്ചു . പയ്യോളി തച്ചൻകുന്ന് മലയിൽ താമസിക്കും തേവറോളി മധുസൂദനൻ (45) ആണ് മരണപ്പെട്ടത് . ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ തച്ചൻകുന്നിന് സമീപമാണ് സംഭവം . വാഹനത്തിൻ്റെ വാതിൽ തട്ടി തലക്ക് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി കൂട്ടിരിപ്പായി ആംബുലൻസിൻ്റെ പിറകിലെ സീറ്റിൽ യാത്ര ചെയ്യുകയായിരുന്നു മധുസൂദനൻ .

യാത്രക്കിടയിൽ ഇദ്ദേഹം പെട്ടെന്ന് പരിക്കേറ്റയാളുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു . ഉടൻ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. തുറയൂർ പെയിൻ ആൻ്റ് പാലിയറ്റീവ് ആംബുലൻസിലെ താത്ക്കാലിക ഡ്രൈവർ കൂടിയായിരുന്നു മരണപ്പെട്ട മധുസൂദനൻ . ഭാര്യ : വിജിന . പിതാവ് : പ്രഭാകരൻ നമ്പ്യാർ . മാതാവ് : മാത . സഹോദരങ്ങൾ : ദേവി . പരേതരായ രാജീവൻ , പ്രദീപൻ , സുരേഷ് , മനോഹരൻ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ambulanceheart attck
News Summary - He collapsed in the ambulance and died
Next Story