ഭക്ഷ്യ വിഷബാധയെന്ന് സംശയം: തൃശൂരിൽ ഗൃഹനാഥൻ രക്തം ഛർദിച്ച് മരിച്ചു; ഇഡ്ഡലി കഴിച്ച നാലുപേർ ആശുപത്രിയിൽ
text_fieldsതൃശൂർ: അവണൂരിൽ ഗൃഹനാഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രൻ(57) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധ മൂലമാണ് മരണമെന്നാണ് സംശയം. രക്തം ഛർദിച്ച് അവശനായ ശശീന്ദ്രനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ചായിരുന്നു മരണം.
ശശീന്ദ്രന്റെ ഭാര്യ ഗീത, അമ്മ കമലാക്ഷി, തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവർ അവശനിലയിലാണ്. നാലു പേർക്കും സമാനമായ ലക്ഷണങ്ങളുണ്ട്. തൊഴിലാളികളിൽ ഒരാളുടെ നില ഗുരുതരമാണ്.
എല്ലാവരും ചേർന്ന് വീട്ടിലുണ്ടാക്കിയ ഇഡ്ഡലി കഴിച്ചിരുന്നു. പിന്നാലെ എല്ലാവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇഡ്ഡലി കഴിച്ച മറ്റ് നാലുപേരും ചികിത്സയിലാണ്. ഇവരെല്ലാം അബോധാവസ്ഥയിലാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.