കമ്പകക്കാനം കൂട്ടക്കാെല കേസിലെ പ്രതി ജീവനാെടുക്കിയ നിലയിൽ
text_fieldsഅടിമാലി: താെടുപുഴ കമ്പകക്കാനത്ത് പൂജാരി ഉൾപ്പെടെ നാലു പേരെ കൂട്ടക്കാെല ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായാ യുവാവിനെ വീട്ടിനുള്ളിൽ വിഷം അകത്തുചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. അടിമാലി കാെരങ്ങാട്ടി തേവർ കുഴിയിൽ അനീഷ് (34) ആണ് വീട്ടിനുള്ളിൽ മരിച്ചത്.
കിടപ്പുമുറിയിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച വൈകിട്ട് 6 മണിയാേടെയാണ് കണ്ടത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. വീട് അകത്തു നിന്ന് പുട്ടിയിരിക്കുകയായിരുന്നു. പാെലീസെത്തി വാതിൽ തകർത്താണ് വീട്ടിനുള്ളിൽ പ്രവേശിച്ചത്.
അടുക്കളയിൽ വിഷ കുപ്പി ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ട്. മാതാവ് എറണാകുളത്ത് വീട്ട് ജാേലിക്ക് പാേകുന്നതിനാൽ അനീഷ് ഒറ്റക്കാണ് താമസം. ഇയാൾ മനാേരാേഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പറഞ്ഞു.
സമീപത്ത് താമസിക്കുന്ന സഹാേദരിയുടെ ഭർത്താവാണ് പാെലീസിൽ വിവരം നൽകിയത്. പാെലീസ് സംഭവ സ്ഥലത്ത് എത്തിയെങ്കിലും രാത്രിയായതിനാൽ ഇൻക്വസ്റ്റ് നടപടികൾ വെള്ളിയാഴ്ചയാണ് ഉണ്ടാകുക. ഇതിന് ശേഷമാണ് മൃതദേഹം പാേസ്റ്റുമാേർട്ടത്തിന് കൊണ്ടുപോകുകയെന്ന് അടിമാലി പാെലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.