ബൈക്കപകടത്തിൽ പരിക്കേറ്റ അനുജനെ കാണാനെത്തിയ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു
text_fieldsകട്ടപ്പന: അനുജന് ബൈക്കപകടത്തിൽ പരിക്കേറ്റതറിഞ്ഞ് ആശുപത്രിയിൽ കാണാനെത്തിയ ജ്യേഷ്ഠൻ കുഴഞ്ഞുവീണ് മരിച്ചു. കട്ടപ്പനയിലെ മലഞ്ചരക്ക് വ്യാപാരി വാഴവര കടപ്ലാക്കൽ സണ്ണിയാണ് (55) മരിച്ചത്. ബൈക്കപകടത്തിൽ പരിക്കേറ്റ സഹോദരൻ ബിനോയിയെ കാണാൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയപ്പോഴാണ് സംഭവം. ഉടൻ ആശുപത്രിയിലെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
കട്ടപ്പനയിലേക്ക് വരുകയായിരുന്ന ബിനോയിയും ഭാര്യയും സഞ്ചരിച്ച ബൈക്ക് ഉച്ചക്ക് ഒന്നോടെയാണ് കാണക്കാലിപ്പടിയിൽ മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത് അറിഞ്ഞാണ് ഒന്നരയോടെ സണ്ണി എത്തിയത്. ഭാര്യ: മേരികുളം പുതുവേലിൽ എൽസമ്മ. മക്കൾ: അലീന, അനീറ്റ. മരുമകൻ: കട്ടപ്പന തോപ്പിൽ അലൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് വാഴവര സെൻറ് മേരീസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.