ചക്ക നെറ്റിയിൽ വീണ് ഏലത്തോട്ടം തൊഴിലാളി മരിച്ചു
text_fieldsകട്ടപ്പന (ഇടുക്കി): പറിക്കുന്നതിനിടെ ചക്ക നെറ്റിയിൽ വീണ് ഏലത്തോട്ടം തൊഴിലാളി മരിച്ചു. കട്ടപ്പനക്ക് സമീപം വെള്ളയാംകുടിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലെ തൊഴിലാളി തമിഴ്‌നാട് മധുര സ്വദേശി അറുമുഖൻ(68) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിയോടെയായിരുന്നു അപകടം. മരിച്ച അറുമുഖൻ ഉൾപെടെ ഏഴ് തൊഴിലാളികൾ ഏലത്തോട്ടത്തിൽ പണിയെടുക്കുകയായിരുന്നു. ഇതിനിടെ ഒരു തൊഴിലാളി പ്ലാവിൽനിന്ന് ഇട്ട ചക്ക താഴെ വീണ് തെറിച്ചു ആറുമുഖന്‍റെ നെറ്റിയിൽ പതിക്കുകയായിരുന്നു. ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പത്തു വർഷത്തോളമായി വെള്ളയാംകുടിയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ ജോലി ചെയ്തു വരുകയായിരുന്നു അറുമുഖൻ. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കളെത്തി പൊലീസ് നടപടികൾ പൂർത്തിയാക്കി കോവിഡ് പരിശോധനക്ക് ശേഷം ഇന്ന് പോസ്റ്റുമോർട്ടം നടത്തും. കട്ടപ്പന പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
സരസ്വതിയാണ് ഭാര്യ. നാല് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.