പട്ടയവിതരണ വേദിയിൽ യു.ഡി.എഫ് നേതാക്കൾ എത്തിയില്ല; വിമർശിച്ച് എം.എം. മണി
text_fieldsതൊടുപുഴ: പട്ടയവിതരണ വേദിയിൽ യു.ഡി.എഫ് നേതാക്കൾ എത്താത്തതിനെ വിമർശിച്ച് മന്ത്രി എം.എം. മണി. പങ്കെടുക്കുന്നവരുടെ ലിസ്റ്റ് നോക്കി ഓരോരുത്തരുടെയും പേരെടുത്ത് പറഞ്ഞായിരുന്നു മന്ത്രിയുടെ പരിഹാസം. സ്വാഗതം പറയേണ്ട സ്ഥലം എം.എൽ.എ പി.ജെ. ജോസഫ് എന്തുകൊണ്ടോ വന്നിട്ടില്ല എന്നുപറഞ്ഞാണ് മന്ത്രി പ്രസംഗം തുടങ്ങിയത്. മാന്യനായ പി.ജെ. ജോസഫ് മന്ത്രിയായിരുന്ന കാലത്ത് തൊടുപുഴ മേഖലയിലുള്ളവർക്ക് പട്ടയം നൽകാൻ സാധിച്ചില്ലെന്നും ഇവിടുത്തുകാർ പ്രമാണിമാരല്ലാത്തതിനാലാണ് യു.ഡി.എഫ് സർക്കാർ പട്ടയം നൽകാതിരുന്നതെന്നും വിമർശിച്ചു. അതുകൊണ്ട് ചടങ്ങിലെത്തി സ്വാഗതം പറയാനും വിമർശിക്കാനും എം.എൽ.എക്ക് കഴിയില്ലെന്നും റവന്യൂ മന്ത്രിയുടെ താൽപര്യം ഒന്നുമാത്രമാണ് തൊടുപുഴ താലൂക്കിലുള്ളവർക്ക് പട്ടയം ലഭിക്കാൻ കാരണമെന്നും എം.എം. മണി പറഞ്ഞു.
എം.എൽ.എമാരായ ഇ.എസ്. ബിജിമോളും എസ്. രാജേന്ദ്രനും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞശേഷം നഗരസഭാധ്യക്ഷ കോൺഗ്രസിലെ സിസിലി ജോസിെൻറ േപരുവായിച്ചു മഹതി എത്തിയില്ലെന്നായിരുന്നു മന്ത്രിയുടെ കമൻറ്. അൽപനേരത്തിനുശേഷം സിസിലി ജോസ് വേദിയിലെത്തുകയും ചെയ്തു. യു.ഡി.എഫ് േനതാക്കളെയെല്ലാം ചടങ്ങിലേക്കു വിളിച്ചിരുന്നുവെന്നും അവർക്ക് വേണമെങ്കിൽ വരാമായിരുന്നുവെന്നും ചടങ്ങിനുശേഷം മന്ത്രി പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.