സംസാരത്തിനിടെ തർക്കം; കാമുകിെയ പാറക്കെട്ടിൽ നിന്ന് തള്ളിയിട്ട് യുവാവ് തൂങ്ങി മരിച്ചു
text_fieldsചെറുതോണി: കുളമാവ് നാടുകാണി പവിലിയനിൽ പാറക്കെട്ടിനുസമീപം യുവാവിനെ തൂങ്ങിമരിച്ച നിലയിലും കാമുകിയായ പെൺകുട്ടിയെ പരിക്കേറ്റ നിലയിലും കണ്ടെത്തി.
കോട്ടയം മേലുകാവ് ഇല്ലിക്കൽ(മുരിക്കൻതോടത്തിൽ) റോയിയുടെ മകൻ അലക്സ് (23) ആണ് മരിച്ചത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള പെൺകുട്ടി അപകടനില തരണം ചെയ്തു.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: അലക്സും പെൺകുട്ടിയും പ്രണയത്തിലായിരുന്നു. നാടുകാണിയിൽ എത്തിയ ഇരുവരും പവിലിയനുസമീപം പാറക്കെട്ടിൽ ഇരുന്ന് സംസാരിക്കുന്നതിനിടെ വാക്തർക്കമുണ്ടാവുകയും അലക്സ് പെൺകുട്ടിയെ താഴേക്ക് തള്ളിയിടുകയും ചെയ്തു.
പരിഭ്രാന്തനായി പാറക്കെട്ടിലൂടെ ഇറങ്ങി അടുത്തെത്തിയ യുവാവ് ബോധരഹിതയായ പെൺകുട്ടിയെ കണ്ട് മരിച്ചെന്ന് കരുതി സമീപം മരത്തിൽ സ്വന്തം പാൻറ്സിൽ തൂങ്ങി മരിച്ചു. പെൺകുട്ടിയുടെ വിശദമായ മൊഴിയെടുത്തതായും ആരുടെയും വീട്ടുകാരിൽനിന്ന് പരാതി ലഭിച്ചിട്ടില്ലെന്നും തൊടുപുഴ ഡിവൈ.എസ്.പി പറഞ്ഞു.
പെൺകുട്ടിയെ കാണാനില്ലെന്ന് കാഞ്ഞാർ പൊലീസിലും യുവാവിനെ കാണാനില്ലെന്ന് മേലുകാവ് പൊലീസിലും വ്യാഴാഴ്ച പരാതി ലഭിച്ചിരുന്നു. ഇതിനിടെ, നാടുകാണിക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബൈക്ക് സംബന്ധിച്ച് പവിലിയന് സമീപത്തെ റിസോർട്ടുകാർ വെള്ളിയാഴ്ച ഉച്ചക്ക് കുളമാവ് െപാലീസിന് വിവരം നൽകി.
അന്വേഷണത്തിനിടെ പവിലിയന് സമീപെമത്തിയ പൊലീസ് പെൺകുട്ടിയുടെ പേര് ചൊല്ലിവിളിച്ചു. പ്രതികരിച്ച പെൺകുട്ടിയെ എസ്.ഐമാരായ മനോജ്, ഐസക്, സിവിൽ പൊലീസ് ഓഫിസർ അഭിലാഷ് എന്നിവർ പാറക്കെട്ടിന് താഴെനിന്ന് കണ്ടെത്തി.
തുടർന്ന് മൂലമറ്റത്തുനിന്നെത്തിയ അഗ്നിരക്ഷാസേന പെൺകുട്ടിയെയും യുവാവിെൻറ മൃതദേഹവും മുകളിലെത്തിച്ചു. അലക്സിെൻറ മൃതദേഹം തൊടുപുഴ ജില്ല ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.