Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഫീസടക്കാൻ വൈകി;...

ഫീസടക്കാൻ വൈകി; മംഗളൂരുവിൽ മലയാളി നഴ്​സിങ്​ വിദ്യാർഥിനി തൂങ്ങിമരിച്ചു

text_fields
bookmark_border
In Mangalore Malayali Nursing Student Committed suicide at College Hostel
cancel

മംഗളൂരു: മംഗളൂരുവിലെ ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മലയാളി നഴ്​സിങ്​ വിദ്യാർഥിനി മരിച്ചു. കാസർകോട്​ ചിറ്റാരിക്കൽ അരിമ്പയിലെ തൂമ്പുങ്കൽ സതീഷിന്‍റെയും ജാൻസിയുടെയും മകൾ നിന സതീഷാണ്​ മരിച്ചത്​. 19 വയസായിരുന്നു.

മംഗളൂരു കൊളാസോ കോളജിലെ ഒന്നാംവർഷ നഴ്​സിങ്​ വിദ്യാർഥിനിയാണ്​ നിന. മുറിയിൽ ഒരുമിച്ച്​ താമസിക്കുന്നവർ ചൊവ്വാഴ്ച രാവിലെ ശുചിമുറിയിലെ വെന്‍റിലേഷനിൽ നിനയെ തൂങ്ങിയ നിലയിൽ ​കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട്​ മരിച്ചു.

സാമ്പത്തിക പ്രയാസം കാരണം ഫീസ്​ അടക്കാൻ സാധിക്കാതിരുന്നതിനാൽ നിനക്ക്​ മാനസിക പ്രയാസങ്ങളുണ്ടായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ്​ കണ്ടെടുത്തതായാണ്​ വിവരം.

ഫീസ്​ അടക്കാൻ വൈകിയതിന്​ കോളജ്​ അധികൃതരും അഡ്​മിഷൻ ഏജന്‍റും മാനസികമായി പീഡിപ്പിച്ചതായും ആരോപണമുണ്ട്​. പണമടക്കാൻ സാവകാശം ചോദിച്ചെങ്കിലും അഡ്​മിഷൻ ഏജന്‍റ്​ അനുവദിച്ചില്ലെന്ന്​ അമ്മ ജാൻസി പറയുന്നു. ജാൻസി ചെറുപുഴയിലെ കടയിൽ ജോലി ചെയ്​താണ്​ മകളെ പഠിപ്പിക്കുന്നതും കുടുംബം നോക്കുന്നതും. അലീന, ആൽഫ്രഡ്​ എന്നിവർ സഹോദരങ്ങളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nursing StudentSuicide
News Summary - In Mangalore Malayali Nursing Student Committed suicide at College Hostel
Next Story