കണ്ണൂർ സ്വദേശി കുവൈത്തിൽ പള്ളിയിൽ നിര്യാതനായി
text_fieldsകുവൈത്ത് സിറ്റി: കണ്ണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം നിര്യാതനായി. കണ്ണൂർ വളപട്ടണം പൊയ്ത്തുംകടവ് സ്വദേശി കുറുക്കൻ കിഴക്കേ വളപ്പിൽ മൊയിദീൻ വീട് അഹമ്മദലി (40) യാണ് മരിച്ചത്.
കുവൈത്തിലെ അബ്ബാസിയയിൽ ആയിരുന്നു താമസം. അബ്ബാസിയയിലെ പള്ളിയിൽ നമസ്സ്കരിക്കാനായി പോയതായിരുന്നു. റൂമിൽ തിരിച്ചെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ നടത്തിയ അന്വ ഷണത്തിലാണ് അഹമ്മദലി പള്ളിയിൽവച്ച് മരണപ്പെട്ടതായി അറിയുന്നത്. കുവൈത്തിലെ മാ ഷിപ്പിംഗ് കമ്പനിയിലായിരുന്നു ജോലി.
ഭാര്യ: വളപട്ടണം സ്വദേശിനി ഫാത്തിമ റസലീന. മക്കൾ: ഫാത്തിമ നജ്മ (12), നൂഹ് അയ്മൻ(2). പിതാവ്: ഷാഹുൽ ഹമീദ് മംഗല. മാതാവ്: റാബിയ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾക്ക് കുവൈത്ത് കെ.എം.സി.സി ഹെൽപ്പ് വിങ് നേതൃത്വം നൽകുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.