നടൻ ജനാർദനൻ മൂഴിക്കര കിണറ്റിൽ മരിച്ച നിലയിൽ
text_fieldsതലശ്ശേരി: നാടക-ചലച്ചിത്ര നടൻ ജനാർദനൻ മൂഴിക്കരയെ (60) വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച ഉച്ച 12 ഒാടെയാണ് മൃതദേഹം കണ്ടത്.
മൃതദേഹം അഗ്നിശമനസേനയെത്തി പുറത്തെടുത്ത ശേഷം പോസ്റ്റ്േമാർട്ടം പരിശോധനക്കായി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാവിലെയാണ് ജനാർദനനെ കാണാതായത്. തിരച്ചിനിടയിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
പ്രദക്ഷിണം, ഇംഗ്ലീഷ് മീഡിയം, മഴമേഘ പ്രാവുകൾ, കക്ഷി: അമ്മിണ്ണിപിള്ള തുടങ്ങിയ സിനിമകളിലും 52 ലേറെ നാടകങ്ങളിലും ശ്രീമുത്തപ്പൻ സീരിയലിലും അഭിനയിച്ചിട്ടുണ്ട്.
തിരുവങ്ങാട് സ്പോർടിങ് യൂത്സ് കലാവിഭാഗമായ ശ്യാമയിലൂടെയാണ് നാടകരംഗത്തെത്തിയത്. പൊന്ന്യം കലാധാരയുടെ നാടകങ്ങളിലും വേഷമിട്ടു. അഭിനയമികവിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. കുട്ടിമാക്കൂൽ ശ്രീശങ്കര കലാക്ഷേത്ര പ്രസിഡൻറാണ്. മൂഴിക്കര വിജ്ഞാനവേദി വായനശാല ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.
പരേതരായ കേളു-കാർത്ത്യായനി ദമ്പതികളുടെ മകനായ ജനാർദനൻ അവിവാഹിതനാണ്. സഹോദരങ്ങൾ: ശശിധരൻ, പ്രസന്ന, പരേതനായ ഹരിദാസൻ. പോസ്റ്റ്മോർട്ടത്തിനു ശേഷം തിങ്കളാഴ്ച ഉച്ച 12നു മൂഴിക്കര മഞ്ചക്കൽ മലാൽ വീട്ടുവളപ്പിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.