Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightസൈക്കിള്‍...

സൈക്കിള്‍ യാത്രക്കാരിയായ മലയാളി വിദ്യാര്‍ഥിനി ബംഗളൂരുവിൽ വാനിടിച്ച് മരിച്ചു

text_fields
bookmark_border
Accident
cancel

ബംഗളൂരു: സൈക്കിളിൽ പ്രഭാത സവാരിക്കിറങ്ങിയ മലയാളി വിദ്യാര്‍ഥിനി വാനിടിച്ച് മരിച്ചു. കണ്ണൂര്‍ പൊതുവാച്ചേരി പുതിയപറമ്പത്ത് കെ.ടി.എ. മജീദ്​ - സമീറ ദമ്പതികളുടെ മകളും ബംഗളൂരു പ്രസിഡന്‍സി കോളജിലെ ഒന്നാം വര്‍ഷ പി.യു. സി. വിദ്യാര്‍ഥിനിയുമായ റിഫ (16) ആണ് മരിച്ചത്.

ഹെബ്ബാളിലെ ഹൊയ്​സാല അപാർട്ട്​മെൻറിലായിരുന്നു താമസം. ബംഗളൂരുവിൽ ബിസിനസ്​ നടത്തുകയാണ്​ പിതാവ്​ മജീദ്​.

ഞായറാഴ്ച രാവിലെ ഏഴോടെ ഹെബ്ബാള്‍ മെയിൻ റോഡിന് സമീപത്താണ്​ അപകടം. അമിതവേഗതയില്‍ പിന്നിൽ നിന്നെത്തിയ വാന്‍ സൈക്കിളില്‍ ഇടിക്കുകയായിരുന്നു. തലക്ക്​ ഗുരുതരമായി പരിക്കേറ്റ റിഫയെ ട്രാഫിക്​ പൊലീസും സമീപവാസികളും ചേര്‍ന്ന് ഹെബ്ബാളിലെ ബാപ്​റ്റിസ്​റ്റ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കെ.എം.സി.സി. പ്രവര്‍ത്തരുടെ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിച്ചു. സഹോരങ്ങള്‍: റിംഷ, മുബഷിറ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road AccidentBangalore
Next Story