അഴീക്കോടൻ രാഘവന്‍റെ ഭാര്യ മീനാക്ഷി ടീച്ചർ നിര്യാതയായി
text_fieldsകണ്ണൂർ: സി.പി.എം നേതാവായിരുന്ന അഴീക്കോടൻ രാഘവന്‍റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ. മീനാക്ഷി ടീച്ചർ (87) നിര്യാതയായി. കണ്ണൂർ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളാണ്.
1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972 സെപ്തംബർ 23നാണ് ഇടതുമുന്നണി കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.
34 വർഷം പള്ളിക്കുന്ന് ഹൈസ്‌കൂൾ അധ്യാപികയായിരുന്നു മീനാക്ഷി.
പ്രധാനാധ്യാപികയായാണ് വിരമിച്ചത്. എൻ.സി ശേഖർ പുരസ്‌കാരം, ദേവയാനി സ്‌മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.
മക്കൾ: ശോഭ, സുധ (റിട്ട. കണ്ണൂർ സർവകലാശാല ലൈബ്രേറിയൻ), മധു (റിട്ട. ജീവനക്കാരൻ, തലശ്ശേരി റൂറൽ ബാങ്ക്), ജ്യോതി (ഗൾഫ്), സാനു (ദേശാഭിമാനി, കണ്ണൂർ). മരുമക്കൾ: കെ.കെ. ബീന (അധ്യാപിക, ശ്രീപുരം സ്‌കൂൾ), ആലീസ്(ഗൾഫ്), എം. രഞ്‌ജിനി (അധ്യാപിക, അരോളി ഗവ. സ്‌കൂൾ), പരേതനായ കെ.ഇ. ഗംഗാധരൻ (മനുഷ്യാവകാശകമീഷൻ അംഗം). സഹോദരങ്ങൾ: രവീന്ദ്രൻ (പയ്യാമ്പലം), പരേതയായ സാവിത്രി.
സംസ്കാരം വെള്ളിയാഴ്‌ച ഉച്ച 12ന് പയ്യാമ്പലത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.