മാഹിയിലെ താൽക്കാലിക കുഴിയടക്കൽ നിർത്തി
text_fieldsമാഹി: ദേശീയപാതയിൽ മാഹി പൂഴിത്തല മുതൽ മാഹിപ്പാലം വരെ റോഡിൽ രൂപംകൊണ്ട കുഴികളിൽ ചെങ്കല്ലിട്ട് താൽക്കാലികമായി കുഴികൾ നികത്തുന്നത് നിർത്തിവെച്ചു.
പൊതുമരാമത്ത് വകുപ്പ് മാഹി നഗരസഭയും ചേർന്ന് നടപ്പാക്കാനൊരുങ്ങിയ നടപടി വ്യാപാരികളുടെ ശക്തമായ എതിർപ്പിനെത്തുടർന്നാണ് നിർത്തിവെച്ചത്. ചെങ്കല്ല് കുഴികളിൽ നിറച്ചാൽ റോഡിൽ ചളി നിറഞ്ഞ് കാൽനടപോലും ദുസ്സഹമാകുന്നതിനുപുറമെ സാധാരണ അറ്റകുറ്റപ്പണികൾക്കും കാലതാമസമുണ്ടാക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടി. ദേശീയപാത അറ്റകുറ്റപ്പണിക്ക് കരാർ നൽകിയതായും ഉടൻ ആരംഭിക്കുമെന്നും അധികൃതർ പറയുന്നുണ്ട്.
മാഹി കോടതിക്ക് മുൻവശം മുതൽ പഴയ ജനത ഹോട്ടൽ വരെ ചെങ്കൽ കഷ്ണങ്ങൾ ഉപയോഴിച്ച് കുഴികൾ നികത്താൻ തുടങ്ങിയതോടെ മാഹി വ്യാപാരി-വ്യവസായി ഏകോപന സമിതി ചെയർമാൻ കെ.കെ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ പ്രതിഷേധവുമായി മാഹി പി.ഡബ്ല്യു.ഡി എൻജിനീയറെ സമീപിച്ചു. കല്ലിട്ട് കുഴിയടക്കൽ തുടർന്നാൽ മാഹിയിലെ വ്യാപാര സ്ഥാപനങ്ങൾ മുഴുവൻ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് അറിയിച്ചതോടെയാണ് നടപടി നിർത്തിവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.