കവർച്ചസംഘം തലക്കടിച്ചുവീഴ്ത്തിയ വയോധിക മരിച്ചു
text_fieldsചക്കരക്കല്ല്: വാരത്ത് കവർച്ചസംഘം തലക്കടിച്ചുവീഴ്ത്തിയ വയോധിക മരിച്ചു. വാരം ചതുരക്കിണർ ടി.കെ ഹൗസിൽ ആയിഷയാണ് (75) ബുധനാഴ്ച പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് വീട്ടിൽ മോഷണശ്രമത്തിനിെട ആയിഷക്ക് പരിക്കേറ്റത്. ആയിഷയെ ആക്രമിച്ച് മോഷ്ടാക്കൾ കമ്മൽ കവരുകയും ചെയ്തിരുന്നു. നമസ്കാരത്തിന് എഴുന്നേറ്റ ആയിഷ വീടിനകത്തെ പൈപ്പിൽ വെള്ളം വരാത്തതിനെ തുടർന്ന് മുറ്റത്തുള്ള വാൾവ് തുറക്കാൻ പുറത്തിറങ്ങിയപ്പോഴാണ് കവർച്ചക്കിരയായത്. അക്രമത്തിൽ ആയിഷയുടെ ഇരു ചെവികളും മുറിയുകയും വാരിയെല്ലുകൾ ഒടിയുകയും ചെയ്തു.
കാലുകൾക്കും ഗുരുതര പരിക്കേറ്റിരുന്നു. ചതുരക്കിണറിലെ വീട്ടിൽ ആയിഷ ഒറ്റക്കാണ് താമസിച്ചിരുന്നത്.പോസ്റ്റ്മോർട്ടത്തിനുശേഷം എളയാവൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.ഭർത്താവ്: പരേതനായ അബ്ദുറഹീം. മക്കൾ: സുമയ്യ, സാബിറ, തഫ്സീറ, അബ്ദുൽ റഊഫ്. മരുമക്കൾ: റഫീക്ക് (മട്ടന്നൂർ), ഷംസുദ്ദീൻ (വള്ളിത്തോട്), റംല (ആറളം), പരേതനായ അബു ഹാജി (വള്ളിത്തോട്). സഹോദരങ്ങൾ: അബ്ദുൽ അസീസ്, സൈനബ, പരേതരായ അബ്ദുല്ല ഹാജി, മുഹമ്മദ് കുഞ്ഞി, നബീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.