Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sep 2023 9:01 AM GMT Updated On
date_range 13 Sep 2023 9:01 AM GMTവില്ലേജ് ഓഫിസ് ജീവനക്കാരൻ ഓഫിസ് വരാന്തയിൽ മരിച്ച നിലയിൽ
text_fieldsbookmark_border
പയ്യാവൂർ(കണ്ണൂർ): ചുഴലി വില്ലേജ് ഓഫിസ് ജീവനക്കാരൻ പയ്യാവൂർ വില്ലേജ് ഓഫിസ് വരാന്തയിൽ തൂങ്ങിമരിച്ചു. ഇടുക്കി കഞ്ഞിക്കുഴി സ്വദേശിയും വർഷങ്ങളായി കുന്നത്തൂർ കുഞ്ഞിപ്പറമ്പിൽ താമസിക്കുന്ന തോട്ടുങ്കൽവീട്ടിൽ രാജേന്ദ്രന്റെ (53) മൃതദേഹമാണ് പയ്യാവൂർ വില്ലേജ് ഓഫിസ് വരാന്തയിൽ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. നേരത്തെ പയ്യാവൂർ വില്ലേജ് ഓഫിസിൽ വില്ലേജ് അസിസ്റ്റന്റായിരുന്നു രാജേന്ദ്രൻ.
കുറച്ചുദിവസമായി മെഡിക്കൽ ലീവിലാണ്. മരണകാരണം വ്യക്തമല്ല. ഭാര്യ: അനിത (നഴ്സ‌്, പേരാവൂർ താലൂക്ക് ആശുപത്രി. മകൾ: കൃഷ്ണേന്ദു(വിദ്യാർഥിനി, പൈസക്കരി സെന്റ് മേരീസ് യു.പി സ്കൂൾ). പയ്യാവൂർ എസ്.ഐ കെ. ഷറഫുദ്ദീൻ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story