Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKannurchevron_rightയുവാവ് പുഴയില്‍...

യുവാവ് പുഴയില്‍ മുങ്ങിമരിച്ചു; സുഹൃത്തിനെ കാണാതായി

text_fields
bookmark_border
യുവാവ് പുഴയില്‍ മുങ്ങിമരിച്ചു; സുഹൃത്തിനെ കാണാതായി
cancel
camera_alt

ജോഫിൻ

ആലക്കോട്: രയരോം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാക്കളില്‍ ഒരാള്‍ മുങ്ങിമരിച്ചു. ഒരാളെ കാണാതായി. ആലക്കോട് വട്ടക്കയം ആറാട്ടുകടവിലെ വെള്ളാപ്പാണി ജോസഫി​െൻറ മകന്‍ ജോഫിനാണ്​ (24) മരിച്ചത്. അരങ്ങം സ്വദേശി തറപ്പള്ളിക്കുന്നേല്‍ അനിയന്‍കുഞ്ഞി​െൻറ മകന്‍ അക്ഷയിനെയാണ്​ (20) കാണാതായത്.

ശനിയാഴ്ച വൈകീട്ട് ആറോടെ ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടത്തില്‍പെട്ടത്. മഴ മൂലം പുഴയിലെ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ എല്ലാവരും ശക്തമായ ഒഴുക്കിൽപെടുകയായിരുന്നു. മറ്റുള്ളവര്‍ കരയിലേക്ക് നീന്തിക്കയറിയെങ്കിലും ജോഫിനെയും അക്ഷയിനെയും കാണാതായി.

വിവരമറിഞ്ഞ് ആലക്കോട് സി.ഐ കെ. വിനോദി​െൻറ നേതൃത്വത്തില്‍ പൊലീസ് സംഘവും തളിപ്പറമ്പില്‍നിന്ന്​ ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയില്ല. കാലാവസ്ഥ പ്രതികൂലമായതോടെ രാത്രിയില്‍ നിര്‍ത്തിവെച്ച തിരച്ചില്‍ ഞായറാഴ്ച രാവിലെ പുനരാരംഭിച്ചപ്പോഴാണ് ജോഫി​െൻറ മൃതദേഹം കണ്ടെത്തിയത്.

പുഴയില്‍ രണ്ടു കിലോമീറ്ററിലേറെ ദൂരം അക്ഷയിനെ കണ്ടെത്താന്‍ തിരച്ചില്‍ നടത്തിയെങ്കിലും വിഫലമായി. പോസ്​റ്റ്​മോര്‍ട്ടം നടപടികള്‍ക്കുശേഷം നാട്ടിലെത്തിച്ച ജോഫി​െൻറ മൃതദേഹം ആലക്കോട് സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. ജോഫി​െൻറ മാതാവ് സെലിന്‍. സഹോദരങ്ങള്‍: ജോസ്‌ലി, സ്‌റ്റെഫി, ക്രിസ്​റ്റീന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:man missingdrowned to deathalakkode
News Summary - Young man drowns in river; Friend is missing
Next Story