അഹമ്മദ് ഹാജി കൊപ്പളം നിര്യാതനായി
text_fieldsമൊഗ്രാൽ: പൗരപ്രമുഖനും ആദ്യ കാല പ്രവാസിയും മുസ്‍ലിം ലീഗ് നേതാവുമായ മൊഗ്രാൽ കൊപ്പളം ഹൗസിൽ അഹമ്മദ് ഹാജി (67) നിര്യാതനായി. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് സ്വന്തം വസതിയിലായിരുന്നു അന്ത്യം.
മത സംഘടന രംഗത്തും ജീവകാരുണ്യ മേഖലയിലും അഹമ്മദ് ഹാജി സജീവമായിരുന്നു. മുസ്‍ലിം ലീഗ് കൊപ്പളം വാർഡ് കമ്മിറ്റി പ്രസിഡന്റ്, മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് കമ്മിറ്റി വൈസ് പ്രസിഡന്റ്, കൊപ്പളം സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ നേരത്തെ പ്രവർത്തിച്ചിരുന്നു. നിലവിൽ മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് വർക്കിങ് കമ്മിറ്റി അംഗമാണ്.
നഫീസയാണ് ഭാര്യ. മക്കൾ: അർഷാദ്, മിർഷാദ്, ജംഷീദ, ജാഷിദ. മരുമക്കൾ: ബുഷ്‌റ ബദിയടുക്ക, അൽഫ തളങ്കര, നൗഷാദ് മേൽപ്പറമ്പ്, ഷഹദ് കുട്ടിയംവളപ്പ്. സഹോദരങ്ങൾ: അബ്ദുള്ള, ആയിഷ, ബീ ഫാത്തിമ, കദീജ,സുഹറ, സഫിയ, റുക്കിയ, ഷാഹിന.
ഖബറടക്കം ഇന്ന് രാത്രി മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് അങ്കണത്തിൽ. നിര്യാണത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി, മൊഗ്രാൽ ദേശീയവേദി, കൊപ്പളം പൗരസമിതി, സിറാജുൽ ഉലൂം മദ്രസ കമ്മിറ്റി അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.