കൊതുകുനാശിനി കുടിച്ച കുഞ്ഞ് മരിച്ചു
text_fieldsകാഞ്ഞങ്ങാട്: കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച് ഒന്നര വയസ്സുള്ള പെൺകുഞ്ഞ് മരിച്ചു. ആറങ്ങാടി അരയി കാർത്തികയിലെ ജംഷീറിന്റെയും കല്ലൂരാവി ബാവ നഗറിലെ അൻഷിഫയുടെയും മകൾ ഫാത്തിമത്ത്ജസയാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ഓൾഔട്ട് കീടനാശിനി കഴിക്കുകയായിരുന്നു.
പരിശോധനയിൽ ശ്വാസകോശത്തിൽ അണുബാധ കണ്ടെത്തി. ബാവ നഗറിലെ വീട്ടിൽവെച്ചാണ് കുഞ്ഞ് ഓൾഔട്ട് ദ്രാവകം കഴിച്ചത്. മംഗലാപുരം ആശുപത്രിയിൽ ചികിത്സക്കിടെയാണ് മരണം. ജംഷീർ-അൻഷിഫ ദമ്പതികൾക്ക് ഒരു നവജാതശിശു കൂടിയുണ്ട്. കുട്ടിയുടെ മുടികളയൽ ചടങ്ങ് ഞായറാഴ്ച നടന്നിരുന്നു. ഇതിനിടയിലാണ് കുട്ടി ദ്രാവകം കഴിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.