Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightKasaragodchevron_rightചെങ്കളയി​ൽ പനി...

ചെങ്കളയി​ൽ പനി ബാധിച്ച്​ കുട്ടി മരിച്ചു: സ്രവം നിപ പരിശോധന നടത്തും; പഞ്ചായത്തിലും പരിസരങ്ങളിലും കർശന നിയന്ത്രണം

text_fields
bookmark_border
lab test
cancel

കാസർകോട്: അഞ്ചുവയസ്സുള്ള കുട്ടി പനി ബാധിച്ച്​ മരിച്ചതിനെ തുടർന്ന്​ കാസർകോട്​ ജില്ലയി​െല ചെങ്കള പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. സ്രവം നിപ പരിശോധനയ്ക്കായി കോഴിക്കോട്ടേയും പുണെയിലേയും ലാബുകളിലേക്ക് അയച്ചു. കുട്ടിയുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്.

ചെങ്കള പഞ്ചായത്തിലെ അഞ്ചു വയസുള്ള പെൺകുട്ടിയാണ്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന്​ രാവിലെ മരിച്ചത്​. പനിയും ഛർദിയും ബാധിച്ച്​ ബുധനാഴ്ച വൈകീട്ട്​ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. നിപ ലക്ഷണമുണ്ടെന്ന്​ സംശയം ഉയർന്നതിനെ തുടർന്നാണ്​ സാംപിൾ പരിശോധനയ്ക്ക് അയച്ചത്​.

പരിശോധനാ ഫലം ലഭ്യമാകുന്നതുവരെ ആളുകൾ കൂട്ടംകൂടുന്നത്​ ഒഴിവാക്കണമെന്ന്​ ആരോഗ്യവിഭാഗം അറിയിച്ചു. പഞ്ചായത്തിലെയും പരിസരങ്ങളിലെയും കോവിഡ് വാക്സിനേഷൻ ക്യാംപുകൾ കുട്ടിയുടെ പരിശോധന ഫലം വരുന്നത്​ വരെ നിർത്തിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nipah VirusChengalaChild death
News Summary - Child dies of fever in Chengala: Strict control in panchayat
Next Story