സ്വാതന്ത്ര്യസമര സേനാനി കെ.ആർ. കണ്ണൻ നിര്യാതനായി
text_fieldsനീലേശ്വരം: സ്വാതന്ത്ര്യസമര സേനാനിയും സഹകാരിയുമായ കെ.ആർ. കണ്ണൻ (94) അന്തരിച്ചു. ഗോവ വിമോചനസമര പോരാളിയായിരുന്നു.
ഐക്യകേരള സമ്മേളനം, ക്ഷേത്രപ്രവേശന വിളംബരജാഥ, മൈസൂർ നാട്ടുരാജ്യം ഇന്ത്യൻ യൂനിയനിൽ പ്രതിഷേധിച്ച് നടന്ന കാൽനടയാത്ര, തുടങ്ങിയവയിൽ പങ്കെടുത്തു. വിഭജന കുടിയിറക്കത്തിനെതിരെ പി.ആർ. കുറുപ്പ്, എൻ.കെ. ബാലകൃഷ്ണൻ, പി.എം. കുഞ്ഞിരാമൻ നമ്പ്യാർ, കെ. കുഞ്ഞിരാമക്കുറുപ്പ് തുടങ്ങിയവരോടൊപ്പം കാട്ടമ്പള്ളി സമരജാഥയിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് കണ്ണൂർ സെൻട്രൽ ജയിലിൽ ദിവസങ്ങളോളം റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യൻ നാഷനൽ കോൺഗ്രസിലൂടെയാണ് കെ.ആർ. കണ്ണൻ ദേശീയപ്രസ്ഥാനത്തിൻെറ ഭാഗമാവുന്നത്. പിൽക്കാലത്ത് അദ്ദേഹം സോഷ്യലിസ്റ്റ പാർട്ടി പ്രവർത്തകനായി. ക്വിറ്റ് ഇന്ത്യ സമരത്തിൽ തൻെറ രാഷ്ട്രീയഗുരുവായ അന്തരിച്ച എൻ.കെ. ബാലകൃഷ്ണനോടൊപ്പം പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. നിലേശ്വരത്തെ പി. രാമൻെറയും ചിരുതയുടെയും മകനാണ്.
നീലേശ്വരം രാജാസ് ഹൈസ്കൂളിൽ ഏഴാംതരംവരെ പഠിച്ചശേഷമാണ് അദ്ദേഹം സ്വാതന്ത്ര്യസമരത്തിനിറങ്ങിയത്. 1942ൽ കർണാടകയിലെ വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘത്തെ സംഘടിപ്പിച്ച് നീലേശ്വരം കേന്ദ്രമാക്കി പ്രവർത്തിച്ചു. മികച്ച സഹകാരിയായ കെ.ആർ. അരനൂറ്റാണ്ടുകാലം നീലേശ്വരം സഹകരണബാങ്കിൻെറ ഭരണസമിതി അംഗവും രണ്ടുതവണ പ്രസിഡൻറുമായിരുന്നു.
സ്വാതന്ത്ര്യസമര പെൻഷൻ ഉപദേശകസമിതി ജില്ല അംഗമായും പ്രവർത്തിച്ചു. ഭാര്യ: ടി.ടി.വി. തങ്കം. മക്കൾ: ലീന (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ കുണിയ), സീന (കണ്ണപുരം). മരുമക്കൾ: അനിൽകുമാർ (അധ്യാപകൻ, കെ.എം.യു.പി സ്കൂൾ അരിക്കാടി കുമ്പള), സനീഷ് (ബിസിനസ്). സഹോദരങ്ങൾ: പരേതരായ ചാത്തു, ചിരുത, ലക്ഷ്മി, പാർവതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.