വ്യവസായി തളങ്കര അബ്ദുൽ ഹകീം ദുബൈയിൽ നിര്യാതനായി
text_fieldsദുബൈ: പ്രമുഖ ഉരു വ്യവസായി കാസർകോട് തളങ്കര അബ്ദുൽ ഹകീം (65) ദുബായിൽ നിര്യാതനായി. കോവിഡിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ദുബൈ റാശിദ് ആശുപത്രിയില്‍ രണ്ട് മാസമായി ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് മരണം.
തളങ്കരയുടെ ഉരുനിര്‍മ്മാണ പൈതൃകത്തിന് ലോകോത്തര കീർത്തി പകർന്ന വ്യവസായിയാണ്. പരേതനായ തളങ്കര അബ്ദുല്ലക്കുഞ്ഞിയുടേയും കുഞ്ഞാമിനയുടേയും മകനാണ്. കുടുംബ സമേതം ദുബൈയിലായിരുന്നു.
ഭാര്യമാര്‍: കല്ലട്ര ജമീല, റസീന, പരേതയായ ഡോ. ഖദീജ. മക്കള്‍: നാസിഫ, നീമ, സുഹൈല്‍, പരേതയായ സുഹാന. മരുമക്കള്‍: നിസാര്‍, അന്‍വര്‍. സഹോദരങ്ങള്‍: തളങ്കര മുഹമ്മദ് അഷ്‌റഫ്, ഡോ. തളങ്കര നൂറുദ്ദീന്‍, തളങ്കര നഫീസത്ത് ബീവി, തളങ്കര ഖമറു, തളങ്കര സുഹ്‌റ, പരേതനായ തളങ്കര ഇബ്രാഹിം ഖലീല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.