പൊള്ളലേറ്റ അധ്യാപകൻ മരിച്ചു
text_fieldsനീലേശ്വരം: വസ്ത്രത്തിന് തീപിടിച്ച ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ റിട്ട. അധ്യാപകൻ മരിച്ചു. നീലേശ്വരം രാജാസ് സ്കൂൾ റിട്ട. അധ്യാപകൻ പട്ടേന പുതിയില്ലത്തെ കൃഷ്ണൻ നമ്പൂതിരിയാണ് (75) മരിച്ചത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡിസംബർ 19നാണ് ഇദ്ദേഹത്തിെൻറ ഭാര്യ പുത്തിഗെ പടുമന ഇല്ലത്തെ ഗിരിജ അന്തർജനത്തിെൻറ വസ്ത്രത്തിൽ തീ പടർന്നുപിടിച്ചത്. തീകെടുത്താനുള്ള ശ്രമത്തിനിടെയാണ് കൃഷ്ണൻ നമ്പൂതിരിക്കും പൊള്ളലേറ്റത്. ഗിരിജ അന്തർജനവും കോഴിക്കോട്ട് ചികിത്സയിലാണ്.
പൊള്ളലേറ്റ അധ്യാപകൻ മരിച്ചുമക്കൾ: സതി (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, കണ്ണൂർ), ശ്രീജിത്ത് (മെഡിക്കൽ റെപ്രസന്റേറ്റിവ്). മരുമക്കൾ: അഡ്വ. സന്തോഷ് കുമാർ (മുണ്ടയൂർ ഇല്ലം, കോറോം), വിദ്യ (പെരികമന, കാലിച്ചാനടുക്കം). സഹോദരങ്ങൾ: സാവിത്രി അന്തർജനം (തണ്ണോട്ട്), ദേവകി അന്തർജനം (പുത്തിഗെ), സരസ്വതി അന്തർജനം (തിരുവനന്തപുരം), ഗൗരി അന്തർജനം (റിട്ട. അധ്യാപിക, പട്ടേന).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.