കൊല്ലം സ്പെഷൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ശ്രീകുമാർ നിര്യാതനായി
text_fieldsചെങ്ങന്നൂർ (ആലപ്പുഴ): കൊല്ലം സ്പെഷൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ശ്രീകുമാർ (55) നിര്യാതനായി. ചെങ്ങന്നൂർ ബുധനൂർ ഇലഞ്ഞിമേൽ കണ്ണമ്പള്ളിൽ വീട്ടിൽ റിട്ട. അധ്യാപകൻ പരേതനായ കെ.പി. കൃഷ്ണൻ നായരുടെയും റിട്ട. അധ്യാപിക കെ. വരദമ്മയുടെയും മകനാണ്. തിരുവല്ല, പുന്നപ്ര, ചങ്ങനാശ്ശേരി എന്നീ സ്റ്റേഷനുകളിൽ എസ്.ഐയായും സി.ഐ, ഡിവൈ.എസ്.പി എന്നീ നീലകളിൽ ദീർഘനാൾ ചങ്ങനാശ്ശേരിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തിരുവനന്തപുരം ഹെഡ്ക്വാർട്ടേഴ്സിലും പിന്നീട് കൊല്ലത്തും ജോലി ചെയ്ത് വരികയായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി രോഗബാധിതനായി ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.
ഭാര്യ: കായംകുളം പുല്ലുകുളങ്ങര സ്വദേശി ഗീത. മകൾ: ഗായത്രി (എം.എ വിദ്യാർഥി). സഹോദരങ്ങൾ: ശാസ്താംകോട്ട തിരുവിതാംകൂർ ദേവസ്വം ബോർഡ് കോളജ് റിട്ട. പ്രഫ. ഡോ. കെ. പ്രകാശ് (നാഷനൽ സർവീസ് സ്കീം കേരള സർവകലാശാല മുൻ ലെയ്സൺ ഓഫിസർ), കാർത്തിക, പരേതയായ കെ. ശൈലജ (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, ചേപ്പാട്). മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.