ചിറ്റുമൂല കോയാക്കുട്ടി മുസ്ലിയാർ നിര്യാതനായി
text_fieldsകൊല്ലം: ദീർഘകാലം ദക്ഷിണ കേരള ജംഇയത്തുൽ ഉലമയുടെ പ്രവർത്തകനും വിവിധ ഘടകങ്ങളുടെ ഭാരവാഹിയുമായിരുന്ന കരുനാഗപ്പള്ളി പുതിയകാവ് ചിറ്റുമൂല കടത്തൂർ കാട്ടൂത്തറ വടക്കതിൽ കോയാക്കുട്ടി മുസ്ലിയാർ (85) നിര്യാതനായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു.
പുതിയകാവ് മാർക്കറ്റ് ജങ്ഷനിലെ മസ്ജിദിലും കരുനാഗപ്പള്ളി ടൗൺ മസ്ജിദിലും ഇമാമായും ചിറ്റുമൂല മുസ്ലിം ജമാഅത്ത് മദ്റസയിൽ അധ്യാപകനായും ദീർഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ദക്ഷിണകേരള ജംഇയത്തുൽ ഉലമ സ്ഥാപകരിൽ പ്രധാനിയായ പി.കെ. യൂനുസ് മൗലവിയുടെ വത്സല ശിഷ്യനാണ്.
മുസ്ലിം ലീഗ് നേതായിരുന്ന പരതേനായ ഹാജി എച്ച്.എം. മുഹമ്മദ് ഹനീഫ ലബ്ബയുടെ മകൾ റാഹിലയാണ് ഭാര്യ. മക്കൾ: ബുഷറ, റാഷിദ്, റസാന, റഫീന. മരുമക്കൾ: ഷാജഹാൻ, ഹലീൽ (യു.എ.ഇ), അൻവർ (ആഫ്രിക്ക), സലീന റാഷിദ്. ഖബറടക്കം ചിറ്റുമൂല മുസ്ലിം പള്ളി ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.