ചന്ദനമര മോഷണക്കേസിലെ പ്രതികൾ പിടിയിൽ
text_fieldsകൊല്ലം: ആശ്രാമം ചിൽഡ്രൻസ് പാർക്ക്, അഡ്വഞ്ചർ പാർക്ക്, ഗവ.ഗസ്റ്റ് ഹൗസ്, ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ നിന്ന് ചന്ദനമരങ്ങൾ മുറിച്ചുകടത്തിയ കേസിൽ നാലുപേരെ കൊല്ലം ഈസ്റ്റ് പൊലീസും ഡാൻസാഫ് ടീമും സൈബർ സെല്ലും ചേർന്ന് രൂപവത്കരിച്ച സെപ്ഷൽ ടീം അറസ്റ്റ് ചെയ്തു.
തൃക്കോവിൽവട്ടം കണ്ണനല്ലൂർ ഷാനിഫാ മൻസിലിൽ എ. ഷഹനാസ് (35), തഴുത്തല പള്ളിവടക്കതിൽ വീട്ടിൽ എസ്. അൽബാഖാൻ (36), നെടുമ്പന ഇടപ്പാൻത്തോട് മുണ്ടയ്ക്കാവ് അൻസിയ മൻസിലിൽ എ. അൻവർ (29), കണ്ണനല്ലൂർ കുരിശ്ശടിമുക്ക് ഷാഫി മൻസിൽ ആർ. മുഹമ്മദ് ഷാഫി (35) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 540 കിലോഗ്രാം ചന്ദന തടികളും ചന്ദന മരം മുറിയ്ക്കാൻ ഉപയോഗിച്ച കട്ടർ, വാൾ, വെട്ടുകത്തി, മഴു, കോടാലി എന്നിവയും കണ്ടെടുത്തു.
സിറ്റി പൊലീസ് കമീഷണർ ടി. നാരായണെൻറ നിർദേശാനുസരണം കൊല്ലം എ.സി.പി എ. പ്രതീപ്കുമാറിെൻറ നേതൃത്വത്തിൽ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ എ. നിസാർ, സബ് ഇൻസ്പെക്ടർമാരായ പി. രാജേഷ്, ആർ. ബിജു, ഗീവർഗീസ്, സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജയകുമാർ, അസി.സബ് ഇൻസ്പെക്ടർ ജയലാൽ, പ്രമോദ്, മിനുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫിസറായ ഗുരുപ്രസാദ്, സുനിൽ, ഡാൻസാഫ് ടീം അംഗങ്ങളായ സീനു, മനു, സജു, റിപു, ബൈജുജെറോം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.