യുവതിയും കുഞ്ഞും വീട്ടിനുള്ളിൽ കഴുത്ത് മുറിഞ്ഞ് മരിച്ച നിലയിൽ
text_fieldsകരുനാഗപ്പള്ളി (കൊല്ലം): യുവതിെയയും കുഞ്ഞിനെയും കഴുത്തറുത്ത് മരിച്ച നിലയിൽ വീട്ടിനുള്ളിൽ കണ്ടെത്തി. തൊടിയൂർ പുലിയൂർവഞ്ചി തെക്ക് ഇടക്കുളങ്ങര (വൈപ്പിൻകര) ബിനുനിവാസിൽ സുനിൽകുമാറിെൻറ (ബിനുകുമാർ) ഭാര്യ സൂര്യ (35), മകൻ ആദിദേവ് (മൂന്ന്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സുനിൽകുമാർ കൊല്ലത്ത് കട നടത്തുകയാണ്. കരുനാഗപ്പള്ളി എ.സി.പി സജീവ്, എസ്.എച്ച്.ഒ വിൻസെൻറ് എന്നിവരുടെ നേതൃത്വത്തിൽ െപാലീസ് പ്രാഥമിക അന്വേഷണം നടത്തി. ശനിയാഴ്ച ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും ഉൾെപ്പടെ സ്ഥലത്തെത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയതിനുശേഷമേ മൃതദേഹങ്ങൾ മാറ്റൂ.
ആത്മഹത്യയാകാമെന്നാണ് െപാലീസിെൻറ പ്രാഥമിക നിഗമനം. എന്നാൽ, അന്വേഷണത്തിനുശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂവെന്നും പൊലീസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.