യുവതി ആറ്റിൽ ചാടി ജീവനൊടുക്കി; സ്ത്രീധന പീഡനമെന്ന് ബന്ധുക്കൾ
text_fieldsകുണ്ടറ: നാട്ടുകാർ നോക്കിനിൽക്കെ യുവതി കടപുഴ പാലത്തിൽനിന്ന് കല്ലട ആറ്റിലേക്ക് ചാടി ജീവനൊടുക്കി. സ്ത്രീധന പീഡനമാണ് കാരണമെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. കിഴക്കേകല്ലട നിലമേൽ സൈജു ഭവനിൽ സൈജുവിെൻറ ഭാര്യ രേവതി കൃഷ്ണ (22) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11ഒാടെയാണ് യുവതി പാലത്തിൽനിന്ന് ചാടിയത്. നാട്ടുകാർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞവർഷം ആഗസ്റ്റ് 30നായിരുന്നു ഇവരുടെ വിവാഹം. അടുത്തമാസം തന്നെ സൈജു ഗൾഫിലേക്ക് മടങ്ങിയിരുന്നു. ഭർതൃഗൃഹത്തിലാണ് രേവതി താമസിച്ചിരുന്നത്. മരണത്തിന് പിന്നിൽ ഭർതൃവീട്ടുകാരുടെ സ്ത്രീധന പീഡനമാണെന്ന് രേവതിയുടെ ബന്ധുക്കൾ ആരോപിച്ചു. ആത്മഹത്യക്ക് മുമ്പ് സൈജുവും രേവതിയും തമ്മിൽ നടന്ന വാട്ട്സ് ആപ് ചാറ്റിൽ ജീവനൊടുക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. സൈജുവിെൻറ വീട്ടിൽനിന്ന് രേവതി എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കിട്ടി.
എന്നാൽ സ്ത്രീധനപീഡനമാണോ ആത്മഹത്യക്ക് പ്രേരണയായതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അന്വേഷണം നടക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. കൈതക്കോട് ചെറുപൊയ്ക കുഴിവിളയിൽ കൃഷ്ണകുമാറിെൻറയും ശശികലയുടെയും മകളാണ് രേവതി. സഹോദരി: രമ്യാകൃഷ്ണൻ. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.